വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ േ്രപക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി. സിനിമയില്‍ സജീവമായിരുന്ന കാലത്ത് നടന് ജെയുമായി അഞ്ജലി പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇടയ്ക്ക് അഞ്ജലി അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ജെയ് കാരണം അഞ്ജലിയുടെ കരിയര്‍ വരെ നശിച്ചുവെന്നും ചിലര്‍ പറഞ്ഞു പരത്തിയിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തനിക്ക് ജെയിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അഞ്ജലി. ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറില്‍ നിരവധി വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടായിട്ടുണ്ട്.
വിവാദങ്ങള്‍ കൊണ്ടല്ല കരിയറില്‍ പ്രശ്നങ്ങള്‍ വന്നത്. ‘സിങ്കം 2വില്‍ ഡാന്‍സ് ഐറ്റം ഡാന്‍സ് ചെയ്തത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നതു കൊണ്ടാണ്. പാവകഥൈകളില്‍ ഗ്ലാമര്‍ കാണിച്ച് പെര്‍ഫോം ചെയ്തത് അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടല്ല. ഇത്തരത്തിലുള്ള എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാന്‍.
പിന്നീട് അത് ശ്രദ്ധിക്കാതെയായി. ഞാന്‍ വിവാഹിതയായിയെന്നും അമേരിക്കയില്‍ സെറ്റിലായിയെന്നും വരെ ഗോസിപ്പുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അത് മോശം വാര്‍ത്തയായിരുന്നില്ല. പക്ഷെ കേട്ടപ്പോള്‍ ചിരിവന്നു. ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാന്‍ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു.
ആ ഗോസിപ്പ് വന്ന ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന്. എപ്പോള്‍ വിവാഹിതയാകുമെന്നത് അറിയില്ല. മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാലും ഞാന്‍ ഹാപ്പിയാണ്’ എന്നും അഞ്ജലി പറഞ്ഞു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....