
Malayalam
തിയേറ്ററില്‍ വെച്ച് കുഞ്ഞു കരഞ്ഞാലും തിയേറ്റര്‍ വിടേണ്ട; ‘ക്രൈയിംങ് റൂം’ ഒരുക്കി കെഎസ്എഫ്ഡിസി
തിയേറ്ററില്‍ വെച്ച് കുഞ്ഞു കരഞ്ഞാലും തിയേറ്റര്‍ വിടേണ്ട; ‘ക്രൈയിംങ് റൂം’ ഒരുക്കി കെഎസ്എഫ്ഡിസി

സിനിമയ്ക്കിടെ കുഞ്ഞു കരയുന്നതു കാരണം സിനിമ കാണാന്‍ തിയേറ്ററിലേയ്ക്ക് പോകാന്‍ മടിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ മടിക്കുകയോ തിയേറ്റര്‍ വിടുകയോ വേണ്ട. കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ക്രൈയിംങ് റൂമിലിരുന്നു കുഞ്ഞുങ്ങളുമായി സിനിമ കാണാം.
തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്സിലാണ് ‘ക്രൈയിംങ് റൂം’ എന്ന പേരില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ തിയേറ്റര്‍ വിടുന്നതിന് പകരം ഇനി മുതല്‍ ഈ മുറി പ്രയോജനപ്പെടുത്താം.
ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയില്‍ നിര്‍മ്മിച്ച െ്രെകറൂമില്, തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി െ്രെകറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ തീയറ്ററുകള്‍ വനിതാ ശിശു സൗഹാര്‍ദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ െ്രെകറൂം സജ്ജീകരിച്ചതെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. കെഎസ്എഫ്ഡിസി ക്രൈയിംങ് റൂമുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വി എന്‍ വാസവന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കുഞ്ഞുങ്ങളുമായി തീയറ്ററില്‍ എത്തുന്ന രക്ഷിതാക്കള്‍ക്ക് സിനിമ ആസ്വദിക്കാന്‍ കഴിയുന്നത് വളരെ അപൂര്‍വമാണ് തിയറ്ററയിലെ ഇരുട്ടും ശബ്ദവും വെളിച്ചവുമായി പൊരുത്തപടാതെ കുട്ടികള്‍ അസ്വസ്ഥരാവുകയും തിയേറ്റര്‍ വിട്ടു പുറത്തുവരേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഇനി തീയറ്റര്‍ വിടേണ്ട ആവശ്യമില്ല.
സര്‍ക്കാര്‍ തീയറ്ററുകള്‍ വനിതാ ശിശു സൗഹാര്‍ദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ െ്രെകറൂം സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്എഫ്ഡിസി െ്രെകറൂമുകള് കൂടുതല്‍ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.
ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയില്‍ നിര്‍മ്മിച്ച െ്രെകറൂമില്, തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി െ്രെകറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്എഫ്ഡിസിഇക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...