Connect with us

ജീവിതത്തിൽ ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തതും ഓർമിക്കുമ്പോഴൊക്കെ കണ്ണു നിറയുന്നതുമായ ഒരു ഓർമ്മയാണ്… സ്വകാര്യതയിൽ നിൽക്കേണ്ട കാര്യങ്ങളാണ് അതെല്ലാം; ദിലീപിനെ കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെ

Malayalam

ജീവിതത്തിൽ ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തതും ഓർമിക്കുമ്പോഴൊക്കെ കണ്ണു നിറയുന്നതുമായ ഒരു ഓർമ്മയാണ്… സ്വകാര്യതയിൽ നിൽക്കേണ്ട കാര്യങ്ങളാണ് അതെല്ലാം; ദിലീപിനെ കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെ

ജീവിതത്തിൽ ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തതും ഓർമിക്കുമ്പോഴൊക്കെ കണ്ണു നിറയുന്നതുമായ ഒരു ഓർമ്മയാണ്… സ്വകാര്യതയിൽ നിൽക്കേണ്ട കാര്യങ്ങളാണ് അതെല്ലാം; ദിലീപിനെ കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെ

1998 ല്‍ ആയിരുന്നു ആ സംഭവം. മഞ്ജു വാര്യര്‍ മലയാളത്തില്‍ കത്തി നില്‍ക്കുന്നു. ദിലീപ് രണ്ടാം നിര നായകനായി ഉയര്‍ന്നുവരുന്നു. ഏവരേയും ഞെട്ടിച്ചൊണ്ടാണ് ആ വിവാഹ വാര്‍ത്ത വന്നത്- ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്.

മഞ്ജുവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ആ വിവാഹത്തിന് മലയാള സിനിമ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. ബിജു മേനോന്‍ ആയിരുന്നു അന്ന് ആ വിവാഹത്തിന് എല്ലാ സഹായങ്ങളും ചെയ്തത്. ദിലീപിനെ വിവാഹം ചെയ്തതതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍വാങ്ങി. സിനിമയില്‍ നിന്ന് മാത്രമല്ല, നര്‍ത്തകിയെന്ന വിലാസവും മഞ്ജു അന്ന് അഴിച്ചുവച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരായി മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ

അതിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാലത്ത് ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകായിരുന്നു ദിലീപും കാവ്യയും. പക്ഷേ ഒരു സുപ്രഭാതത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹമോചനത്തിനു ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മഞ്ജു വാര്യർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു സിനിമ പ്രേക്ഷകർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിലൂടെ ആണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്.

രണ്ടാം വരവിലെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നേറുകയാണ് താരം. തിരിച്ചുവരവിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മഞ്ജുവിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടനും മുൻ ഭർത്താവുമായ ദിലീപിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മഞ്ജു നൽകിയ മറുപടിയാണ് വൈറലാകുന്നത്. ജീവിതത്തിൽ ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്തതും ഓർമിക്കുമ്പോഴൊക്കെ കണ്ണു നിറയുന്നതുമായ ഒരു ഓർമ്മയാണ് അത് എന്ന് മഞ്ജു പറയുന്നു. അതൊക്കെ സ്വകാര്യതയിൽ നിൽക്കേണ്ട കാര്യങ്ങളാണ് അതെന്നും അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നാണ് മഞ്ജു പറയുന്നത്. ദിലീപ് ഒരു നല്ല നടനാണ് എന്നും നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ടെന്നും മഞ്ജു പറഞ്ഞു.

വിവാഹമോചനം നേടുവാനായി പരസ്പരം കരി വാരി തേയ്‌ക്കുന്ന ഈ കാലത്ത് അങ്ങേയറ്റം ബഹുമാനത്തോടെയാണ് ദിലീപിനെ കുറിച്ച് ഇന്നും മഞ്ജു സംസാരിക്കുന്നത്. മഞ്ജുവിനെ കുറിച്ച് മോശമായി ഒന്നും തന്നെ ദിലീപും ഇതുവരെ പറഞ്ഞിട്ടില്ല.

More in Malayalam

Trending

Recent

To Top