ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്തെ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സ്വന്തം സാന്നിധ്യം അറിയിക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമ പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും രാധിക കയ്യടി നേടാറുണ്ട്. തന്റെ തുറന്ന് പറച്ചിലുകളിലൂടേയും അഭിപ്രായ പ്രകടനങ്ങളിലൂടേയും ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ശക്തമായ ശബ്ദമായി മാറാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. . രാധികയുടെ നഗ്ന ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ രാധിക പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് എന്റെ നഗ്ന വീഡിയോ കാണാന്‍ സാധിക്കും. നിങ്ങള്‍ക്ക് നഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണാടിക്ക് മുന്നില്‍ നില്‍ക്കണമെന്നാണ് രാധിക പറഞ്ഞിരിക്കുന്നത്.
സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് തോന്നുവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസ ഉണ്ടാവൂ ‘- രാധിക വ്യക്തമാക്കി. രാധികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.
2016 ല്‍ രജനികാന്തിന്റെ നായികയായി കബാലിയില്‍ എത്തിയതോടെയാണ് സൗത്തിന്ത്യയില്‍ രാധിക ശ്രദ്ധ നേടുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ചിത്തിരം പേസുതടി -2 ആണ് രാധിക അവസാനം അഭിനയിച്ച തമിഴ് ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ക്കു പുറമേ സമീപകാലത്ത് ദി വെഡ്ഡിംഗ് ഗസ്റ്റ്, ദി ആശ്രം, എ കാള്‍ ടു സ്പൈ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും രാധിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ മലയാളത്തിലേക്ക് എത്തിയ രാധിക ആപ്തെ വീണ്ടും മലയാളത്തിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്.
ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിനു നായികയായി രാധിക വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ശ്രദ്ധ നേടിയ അനൗണ്‍സ്മെന്റായിരുന്നു ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒരുമിക്കുന്ന ആദ്യ ചിത്രമെന്നത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...