
Malayalam
തന്റെ പേരില്‍ കേട്ട ഗോസിപ്പുകള്‍ ശരിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍
തന്റെ പേരില്‍ കേട്ട ഗോസിപ്പുകള്‍ ശരിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

അഡാര്‍ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ പേരില്‍ കേട്ട ഗോസിപ്പുകള്‍ ശരിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലൗവിലെ കണ്ണിറുക്കല്‍ വൈറലായതിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞത് തന്നെ നേരിട്ട് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് പ്രിയ പറയുന്നത്.
‘ഇതെല്ലാം വായിച്ച് അറിയുന്നു കേട്ട് അറിയുന്നു എന്നതിനപ്പുറം ഇതൊന്നും നേരിട്ട് ബാധിച്ചിട്ടില്ല. ഞാന്‍ ആ സിനിമ ചൂസ് ചെയ്യുമ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്നൊരാളാണ്. യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഗൈഡ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല,’
‘അങ്ങനെ ഒരു 18 മത്തെ വയസില്‍ തുടങ്ങുമ്പോള്‍ പേരന്റ്സുമായി മാത്രം ഡിസ്കസ് ചെയ്തിട്ടാണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ സിനിമ വര്‍ക്ക് ആവുമോ ഇല്ലയോ എന്നുള്ള ജഡ്ജ്മെന്റ് ഒന്നുമില്ലായിരുന്നു. നമ്മുക്ക് പറഞ്ഞു തരാനും ആരുമില്ല. അപ്പോള്‍ നമ്മള് സ്വന്തമായി അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്ത് വന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ആ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്,’
‘എന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ആയാലും ഗോസിപ്പുകള്‍ ആയാലും ഞാന്‍ ഏറ്റവും അവസാനമാണ് അറിയാറുള്ളത്. ഞാന്‍ അങ്ങനെ ഭയങ്കര അപ്ഡേറ്റഡ് ആയൊരു ആളല്ല. സോഷ്യല്‍ മീഡിയ ആണെങ്കില്‍ പോലും വളരെ മിനിമല്‍ ആയിട്ട് ഉപയോഗിക്കുന്ന ആളാണ് എന്നും പ്രിയ വാര്യര്‍ പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...