Connect with us

മഞ്ജുവിനെ മോശം പറഞ്ഞയാളെ കുത്തിന് പിടിച്ച് ദിലീപ് തല്ലി; ദിലീപ് നല്ല മനസിനുടമയെന്ന് പല്ലിശ്ശേരി

Malayalam

മഞ്ജുവിനെ മോശം പറഞ്ഞയാളെ കുത്തിന് പിടിച്ച് ദിലീപ് തല്ലി; ദിലീപ് നല്ല മനസിനുടമയെന്ന് പല്ലിശ്ശേരി

മഞ്ജുവിനെ മോശം പറഞ്ഞയാളെ കുത്തിന് പിടിച്ച് ദിലീപ് തല്ലി; ദിലീപ് നല്ല മനസിനുടമയെന്ന് പല്ലിശ്ശേരി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സല്ലാപം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകും ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. 1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ല. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം ശക്തമായി തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ ഈ ‘ലേഡി സൂപ്പര്‍സ്റ്റാറി’ന് കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. ഇരുവരുടെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഇവരെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മഞ്ജു വാര്യരെ തെറി വിളിച്ചുവെന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപ് ഇപ്പോള്‍ മലയാള സിനിയില്‍ സജീവമായിരിക്കുകയാണ്. പലരും ദിലീപിന്റെ പണം ഉപയോഗിച്ച് നിര്‍മാതാക്കളായിരിക്കുന്നു. ബിനാമികള്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാല്‍ പലയിടത്തും ദിലീപിന്റെ പണത്തിന്റെ പേരില്‍ സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ദിലീപ് കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റെ മാര്‍ക്കറ്റ് വാല്യുവിന് ഇതുവരെയും കോട്ടം സംഭവിച്ചിട്ടില്ല. അങ്ങനെ കുറച്ച് പേര്‍ സിനിമയ്ക്കായി ദിലീപിനെ സമീപിക്കുകയും മഞ്ജുവാര്യരെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ പറയുകയും ചെയ്തു. മഞ്ജുവിനെ കുറിച്ച് നെഗറ്റീവ് ആയി ആണ് അവര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും ദിലീപ് കേട്ടിരുന്നു. ഒടുക്കം ദിലീപ് ചോദിച്ചു ഇതെല്ലാം നിങ്ങളോട് പറഞ്ഞത് ആരാണെന്ന്. അപ്പോള്‍ അവര്‍ ആരാണ് പറഞ്ഞതെന്നുള്ള കാര്യം പറഞ്ഞു.

പക്ഷേ ദിലീപ് പറഞ്ഞത് തനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ്. എന്നിട്ട് ഇതെല്ലാം എല്ലായിടത്തും പരസ്യമാക്കാന്‍ തങ്ങള്‍ എല്ലാ സജ്ജമാക്കി കഴിഞ്ഞുവെന്ന് പറഞ്ഞതും ദിലീപ് ചാടിയെഴുന്നേറ്റ് അയാളുടെ കുത്തിന് പിടിച്ച് അടി കൊടുത്തു. നീ എന്താ വിചാരിച്ചത് മഞ്ജുവിനെ കുറിച്ച് ഇങ്ങനെയെല്ലാം പറഞ്ഞാല്‍ ഞാന്‍ ഡേറ്റ് തരുമെന്ന് കരുതിയോ എന്ന് ചോദിച്ച് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്താണ് ദിലീപ് പറഞ്ഞ് വിട്ടത്.

എന്റെ ഭാഗത്തും തെറ്റുകളുണ്ട്. എന്നെ പല ക്രിമിനല്‍ കേസുകളിലും പെടുത്തിയവരുണ്ട്. അതെല്ലാം കോടതി തീരുമാനിക്കേണ്ട കാര്യമാണ്. ഞാന്‍ അങ്ങോട്ടേയ്ക്കല്ല പോകുന്നത്. ഞാനും എന്റെ മകളുടെ അമ്മയും കുറേ കാലം ഒരുമിച്ച് ജീവിച്ചവരാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും പിരിഞ്ഞു. രണ്ട് സ്ഥലത്താണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇതുവരെയും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല.

ഞങ്ങള്‍ വേര്‍പിരിയാനുള്ള കാരണം പോലും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചും കയര്‍ത്ത് സംസാരിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിങ്ങളും മഞ്ജു വാര്യരെ പറ്റി മോശമായി സംസാരിച്ചില്ലേ…, അതിന്റെ അടിസ്ഥാാനത്തില്‍ തന്നെയാണ് ഞങ്ങളും സംസാരിച്ചത്. പിന്നെ ഇപ്പോള്‍ നിങ്ങളെന്തിന് ചൂടാവണം എന്നാണ് അയാള്‍ ചോദിച്ചത്.

നിങ്ങള്‍ അടിച്ചപ്പോള്‍ ഞങ്ങള്‍ക്കും നിങ്ങളെ തിരിച്ചടിയ്ക്കാം. എന്നാല്‍ ഈ അവസ്ഥയില്‍ മഞ്ജുവിനെ കുറിച്ച് മോശം പറഞ്ഞപ്പോല്‍ നിങ്ങള്‍ പ്രതികരിച്ചത് നന്നായി എന്ന് കരുതുന്നവരാണ്. ഞങ്ങള്‍. ഇതില്‍ നിന്നും ആര്‍ക്കും എന്തും പറഞ്ഞ് നിങ്ങളെ തെറ്റിദ്ധിരിപ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. വേര്‍പ്പെട്ടിട്ടും നിങ്ങളുടെ മകളുടെ അമ്മയോട് ഇപ്പോഴും, പുറത്ത് പറഞ്ഞില്ലെങ്കിലും പരസ്പരം ബഹുമാനം ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ തിരിച്ചടിക്കാതെ നിന്നതും.

ഇങ്ങനെയൊരു വാര്‍ത്തയാണ് തനിക്ക് ലഭിച്ചത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. സത്യത്തില്‍ ദിലീപ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം ദിലീപിന്റെ അഭിനയമാണോ എന്ന് അറിയില്ല. ദിലീപിന്റെ മനസില്‍ കള്ളത്തരം ഉണ്ടായാലും ഇല്ലെങ്കിലും തനിക്കെതിരെ കോടതിയില്‍ പോയ മുന്‍ ഭാര്യയെ കുറിച്ച് ഒരാള്‍ മോശമായി പറഞ്ഞപ്പോള്‍ ദിലീപ് ഉടനടി പ്രതികരിച്ചത് അയാള്‍ നല്ലൊരു മനസിനുടമ ആയതിനാല്‍ ആണ് എന്നും പല്ലിശ്ശേരി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top