
Actor
പ്രണയിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി കാളിദാസ്, തമിഴ് സുന്ദരി താരപുത്രനെ റാഞ്ചി കൊണ്ട് പോയെന്ന് കമന്റുകൾ
പ്രണയിനിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി കാളിദാസ്, തമിഴ് സുന്ദരി താരപുത്രനെ റാഞ്ചി കൊണ്ട് പോയെന്ന് കമന്റുകൾ

സോഷ്യൽ മീഡിയയിയലൂടെ തന്റെ പ്രണയിനിയെ നടൻ കാളിദാസ് പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ പ്രണയിനി തരിണിയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ജയറാമിന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തി. ഭാര്യ പാര്‍വതിയ്ക്കും മക്കളായ കാളിദാസിനും മാളവികയ്ക്കും പുറമേ ഒരു പെണ്‍കുട്ടി കൂടി കൂടുംബ ചിത്രത്തിലുണ്ടായിരുന്നു. കാളിദാസിനോട് ചേര്‍ന്നിരുന്ന ആ സുന്ദരി ആരാണെന്ന് അന്വേഷിച്ച് പോയപ്പോഴാണ് പിന്നിലൊരു പ്രണയകഥയുണ്ടെന്നുള്ള കാര്യം ആരാധകര്‍ പോലും അറിയുന്നത്. മോഡലും മിസ് ദിവാ റണ്ണറപ്പ് കൂടിയായ തരിണി കലിംഗരായരാണ് ആ സുന്ദരി.
നടിയും കാളിദാസിന്റെ അമ്മ കൂടിയായ പാര്‍വതി ഇതെന്റെ മക്കളാണെന്ന് പറഞ്ഞ് വന്നതോടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും വ്യക്തമായി.
കാളിദാസ് ജയറാമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണി 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ്. പരിചയം പ്രണയമായെങ്കിലും വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇനി നിരാശപ്പെടാമെന്നും ഒരു തമിഴ് സുന്ദരി താരപുത്രനെ റാഞ്ചി കൊണ്ട് പോയെന്നുമൊക്കെയുള്ള കമന്റുകള്‍ വരികയാണ്.
‘നച്ചത്തിരം നകർകിറത്’ എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘രജ്നി’ ആണ് കാളിദാസിന്റെ പുതിയ ചിത്രം.
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...