
Malayalam
സാമന്തയ്ക്ക് പിന്നാലെ പൂനം കൗറിനും അപൂര്‍വ രോഗം; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി
സാമന്തയ്ക്ക് പിന്നാലെ പൂനം കൗറിനും അപൂര്‍വ രോഗം; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന് അപൂര്‍വ രോഗമായ മയോസിറ്റിസ് രോഗം ബാധിച്ചതായി പുറത്ത് വന്നത്. താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്.
പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ കൈകാലുകളെയും തോളിനെയും അരക്കെട്ടിനെയും അടിവയറിനെയും നട്ടെല്ലിലെ പേശികളെയുമാണ് ഈ രോഗം ബാധിക്കുക. വിദഗ്ധ ചികിത്സയ്ക്കായി നടി ദക്ഷിണ കൊറിയയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മറ്റൊരു ടോളിവുഡ് നടിക്കും ഫൈബ്രോമയാള്‍ജിയ എന്ന അപൂര്‍വ രോഗം പിടിപെട്ടിരിക്കുകയാണ്. നടി പൂനം കൗര്‍ ആണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ശരീരമാസകലം വേദനയ്ക്ക് കാരണമാകുന്നതും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ.
ഫൈബ്രോമയാള്‍ജിയ സിന്‍ഡ്രോം (എഫ്എംഎസ്) എന്നും ഇത് അറിയപ്പെടുന്നു. മസിലുകള്‍ക്കും അസ്ഥികള്‍ക്കുമുള്ള വേദന, ക്ഷീണം, ഉറക്ക തകരാറുകള്‍, മാനസികനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.
നടി പൂനം കൗര്‍ കുറച്ച് നാളുകളായി സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്, നടുവേദനയെ തുടര്‍ന്ന് അടുത്തിടെ ആയുര്‍വേദ ചികിത്സയ്ക്കായി കേരളം സന്ദര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായി പൂനത്തിന് കടുത്ത ശരീരവേദന ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. മോഡലിംഗില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് പൂനം കൗര്‍.
തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം. 2013ല്‍ ബാങ്കിള്‍സ് എന്ന മലയാള സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2006ല്‍ തെലുങ്കില്‍ മായാജാലം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...