നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന് നമ്പ്യാര്‍ ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. മറയൂരില്‍ സിനിമയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു.
ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ അക്രമണത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. െ്രെഡവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് കണ്ട് െ്രെഡവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയ െ്രെഡവര്‍ക്ക് കാലില്‍ പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ”. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര് ഇന്ദുഗോപന്, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലര്‍ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഷമ്മി തിലകന്, അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തില് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് വൈറലായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ ഡബിള്‍ മോഹനന് എന്ന കഥാപാത്രമാകുമ്പോള്‍ ഭാസ്കരന് മാഷായി കോട്ടയം രമേഷ് എത്തുന്നു.
ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് അലക്സ് ഇ കുര്യന്, വാര്‍ത്താപ്രചരണം എം ആര് പ്രൊഫഷണല്‍. മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.
അതേസമയം, ഗോള്‍ഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പ്രേക്ഷകര്‍ ഏവരും കാത്തിരുന്ന ഗോള്ഡിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പൃഥ്വിരാജ് അല്‍ഫോന്‍സ് പുത്രന് ഒന്നിച്ചപ്പോള്‍ ലഭിച്ചത് ബ്ലോക്ബസ്റ്റര്‍ ചിത്രം തന്നെ. പ്രകടനങ്ങള്‍ കൊണ്ട് ഓരോ താരങ്ങളും തകര്‍ത്തപ്പോള്‍ ഷോട്ട് മേക്കിങ്ങിലും എഡിറ്റിങ്ങും കൊണ്ട് സംവിധായകന് അല്‍ഫോന്‍സ് പുത്രന് കസറിയിട്ടുണ്ട്. ഓരോരുത്തര് അവരുടെ രീതിയില്‍ പ്രകടനം കൊണ്ട് മികച്ചുനിന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സഹബാനറില്‍ സുപ്രിയ മേനോനോടൊപ്പം ചേര്‍ന്നാണ് ലിസ്റ്റിന് ഗോള്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോള്‍ഡ് തിയറ്ററുകളില്‍ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ െ്രെപം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സണ്‍ നെറ്റ്വര്ക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിച്ചത്. നയന്‍താരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണന് എന്ന കഥാപാത്രമായിട്ടാണ്. പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ ഷമ്മി തിലകന്, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന് മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന് ജോണ്‍, ഫയ്സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...