ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത് ; മുഖ്യമന്ത്രി

നടൻ കൊച്ചു പ്രേമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന് . ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
നാടകരംഗത്ത് നിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
കൊച്ചുപ്രേമന്റെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയും അനുശോചനം രേഖപ്പെടുത്തി. ‘പ്രശസ്ത നാടക – സിനിമാ താരം കൊച്ചുപ്രേമന് (കെഎസ് പ്രേംകുമാര്‍) ആദരാഞ്ജലികള്‍. വ്യത്യസ്തമായ അഭിനയ ശൈലിക്കുടമയായ കൊച്ചുപ്രേമനെ മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നു,’ മന്ത്രി വി ശിവന്‍കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു. ശബരീഷ്...
ലോകസിനിമകൾക്കൊപ്പം നിൽക്കാൻ ഇന്ത്യൻ സിനിമയും വളർന്നിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ബാഹുബലി എന്ന ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സിനിമ ബാഹുബലിയ്ക്ക് മുമ്പും ശേഷവും...
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായി പറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം...