Connect with us

മച്ചമ്പീ… ആ വിളി ഇനിയില്ല ; ഓർമ്മകളിൽ കൊച്ചു പ്രേമൻ

Movies

മച്ചമ്പീ… ആ വിളി ഇനിയില്ല ; ഓർമ്മകളിൽ കൊച്ചു പ്രേമൻ

മച്ചമ്പീ… ആ വിളി ഇനിയില്ല ; ഓർമ്മകളിൽ കൊച്ചു പ്രേമൻ

മച്ചമ്പീ’….ഈ ഡയലോഗ് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക കൊച്ചുപ്രേമന്റെ മുഖമാണ്. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഏഴുനിറങ്ങൾ. അന്ന് ഈ കാണുന്ന കഷണ്ടി രൂപമായിരുന്നില്ല അദ്ദേഹത്തിന്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലുള്ള കൊച്ചു പ്രേമന്റെ രൂപം ഇന്നു കാണുന്നവർക്ക് അദ്ഭുതമാകും. ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ കൊച്ചുപ്രേമന്റെ ഈ ‘ഫ്രീക്കൻ’ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറൽ ആകുകയുണ്ടായി. ഇന്നത്തെ തലമുറയും തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നതിന് തെളിവാണ് ആ ട്രോൾ എന്നും അത് വൈറലാകുന്നതിൽ വളരെ സന്തോഷമുണ്ടെന്നുമായിരുന്നു കൊച്ചു പ്രേമൻ മറുപടിയായി പറഞ്ഞത്.

കൊച്ചു പ്രേമൻ എന്ന നടനെ അടയാളപ്പെടുത്തിയത് ഒരു പക്ഷെ അദ്ദേഹത്തിൻറെ സംസാര ശൈലിയായിരിക്കും. നർമ്മം കലർത്തിയ ആ വാക്കുകൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മച്ചമ്പീ എന്ന പ്രയോഗം തന്നെയായിരിക്കും.

നിരവധി മിമിക്രി വേദികളിലും സിനിമകളിലും ഇത് ആവർത്തിക്കപ്പെട്ടു. പൊക്കം കുറഞ്ഞ ആ മനുഷ്യന് മാത്രം സ്വന്തമായുള്ളതായി മാറി ആ തിരുവനന്തപുരം ശൈലി. കൂളിംഗ് ഗ്ലാസും കക്ഷത്തിലൊരു സഞ്ചിയും, അല്ലെങ്കിൽ പുത്തൻ പണക്കാരൻറെ സിൽക്ക് ജുബ്ബയും കൈയ്യിൽ ചെയിനും അങ്ങിനെയങ്ങനെ വേഷ പകർച്ചകളുടെ നീണ്ട കാലമായിരുന്നു കൊച്ചു പ്രേമൻറെ അഭിനയകാലം.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു.ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്. ദി പ്രീസ്റ്റാണ് അദ്ദേഹം മലയാളത്തിൽ ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

More in Movies

Trending

Recent

To Top