Connect with us

മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍

Movies

മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍

മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല,ബാക്കി എല്ലാവരോടും തമാശ പറയും; അനുമോള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളില്‍ കൂടിയാണ് അനുകുട്ടി സീരിയലുകളില്‍ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാന്‍ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്.

വർഷങ്ങളായി മലയാളം മിനിസ്ക്രീൻ രം​ഗത്ത് സജീവ സാന്നിധ്യം ആണ് അനുമോൾ. മഴവിൽ മനോരമയിലെ അനുജത്തി എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീനിലേക്ക് എത്തുന്നത്. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ടമാർ പടാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയും ആണ് അനുമോൾ ഇന്നത്തെ ജനപ്രീതിയിലേക്ക് എത്തുന്നത്.പ്രയാ​ഗ മാർട്ടിൻ, കാവ്യ മാധവൻ തുടങ്ങിയവരുമായും അനു മോൾക്ക് സാമ്യമുണ്ടെന്ന് പറയുന്ന ആരാധകരും ഉണ്ട്.ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ പറ്റി സംസാരിച്ചിരിക്കുകയാണ് അനുമോൾ, ഫ്ലവേഴ്സ് ടിവിയിലെ തന്നെ സു സൂ എന്ന സീരിയലിലും അനുമോൾ അഭിനയിക്കുന്നുണ്ട്.

മല്ലിക സുകുമാരനും ഇതിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‌ഇതേപറ്റിയും അനുമോൾ സംസാരിച്ചു. മല്ലിക സുകുമാരിയെ പോലെ വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാ​ഗ്യമാണെന്ന് അനുമോൾ പറയുന്നു.’സുരഭി സുഹാസിനിയിൽ മല്ലികാമ്മയോടൊപ്പം അഭിനയിക്കാൻ പറ്റിയത് തന്നെ വലിയ ഭാ​ഗ്യം ആണ്. നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. മല്ലികാമ്മയോടാപ്പം നല്ല അനുഭവങ്ങളാണ്. എനിക്ക് ഭയങ്കര പേടി ആയിരുന്നു’

‘പക്ഷെ ആ സെറ്റിൽ ഏറ്റവും നല്ല വൈബുള്ള ആൾ മല്ലികാമ്മയാണ്. എനിക്ക് ഇപ്പോഴും സംസാരിക്കാൻ പേടി ആണ്. മല്ലികാമ്മയുടെ അടുത്ത് മാത്രം ഞാൻ തമാശ പറയാൻ പോവില്ല. ബാക്കി എല്ലാവരോടും തമാശ പറയും”അടുത്തിടെ പൃഥിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയാെക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. പക്ഷെ അന്ന് ഞാൻ തിരുവനന്തപുരത്തില്ലായിരുന്നു. ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചത് ഞാനായിരുന്നു. ഇനി വരുമ്പോൾ ഉറപ്പായും വിളിക്കാമെന്ന് അമ്മ പറഞ്ഞു. നമ്മുടെ പ്രോ​ഗ്രാം രാജുവേട്ടൻ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞിരുന്നു. എന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞെന്നും പറഞ്ഞു. ഭയങ്കര സന്തോഷം ആയി,’ അനുമോൾ പറഞ്ഞു.തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അത്തരം പ്രചരണങ്ങൾ തെറ്റാണെന്നും അനുമോൾ പറഞ്ഞു. ‘കല്യാണ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ എല്ലാവരും ലൗ മാര്യേജ് ആണല്ലോ. ഇപ്പോൾ എന്നെ ആരും ലൗ ചെയ്യുന്നില്ല. എവിടെ ചെന്നാലും എന്നെ അനിയത്തി ആയാണ് കാണുന്നത്. എന്താണെന്നറിയില്ല, ചിലപ്പോൾ ആർട്ടിസ്റ്റ് ആയതിന്റെ പേടി ആയിരിക്കും’

എനിക്ക് കല്യാണം ആയാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദം അനുമോൾക്കുണ്ട്. എട്ട് വർഷത്തോളമായി സീരിയൽ രം​ഗത്തുള്ള തനിക്ക് ടെലിവിഷൻ ഷോയിൽ നിന്നുമാണ് കൂടുതൽ ജനപ്രീതി ലഭിച്ചതെന്നും അനുമോൾ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top