വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹം ഒരുക്കിയ ‘സൗദി വെള്ളക്ക’ എന്ന ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്.
മമ്മൂട്ടിയ്ക്കായി കഥയൊരുക്കുമ്പോള്‍ പെര്‍ഫെക്ടായതില്‍ കുറഞ്ഞതൊന്നും ചെയ്യില്ല. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങള്‍ കുറവാണെന്നും അദ്ദേഹം പരീക്ഷിക്കാത്ത തരം കഥ ഒരുക്കാനായാല്‍ താരത്തെ സമീപിക്കുമെന്നും തരുണ്‍ മൂര്‍ത്തി അറിയിച്ചു.
‘മമ്മൂക്കയെ വെച്ച് എനിക്ക് സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ അദ്ദേഹം എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണ്. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രം ഏതാണ് ഉള്ളത്. എല്ലാം പരീക്ഷിച്ച് കഴിഞ്ഞു. എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്സൈറ്റ് ചെയ്യിക്കേണ്ടതെന്ന് എന്നോ, ഒരു കഥ പറഞ്ഞ് എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യക്കുകയെന്നോ അറിയില്ല.
അതുകൊണ്ട് ചെയ്യുമ്പോള്‍ അത്രയും പെര്‍ഫെക്ടായ കഥയും കഥാപാത്രവുമാണെങ്കിലെ മമ്മൂട്ടിയെ വെച്ച് ഒരു പടത്തിന് ഞാന്‍ മുതിരുകയുള്ളു’ തരുണ്‍ മൂര്‍ത്തി പറഞ്ഞു. സൗദി വെള്ളയ്ക്ക ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തിയേറ്ററുകളിലെത്തിയത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഓപ്പറേഷന് ജാവയില്‍ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാന്‍ അവറാന്, ബിനു പപ്പു എന്നിവര്‍ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വര്‍മ്മ, ശ്രന്ധ, ഗോകുലന്, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
കഴിഞ്ഞ ദിവസമായിരുന്നു നടി വിൻസി അലോഷ്യസ് മയക്കുമരുന്ന് ഉപയോഗിച്ച് എത്തിയ നടനിൽ നിന്നും ദുരനുഭവം നേരിട്ടുവെന്ന് തുറന്ന് പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം...