ഇത്രയധികം ഉള്ളിലേക്ക് എടുക്കാതെ കാര്യങ്ങൾ കുറച്ച് പുറത്ത് നിന്ന് കാണേണ്ടതുണ്ട്, പക്ഷെ എനിക്ക് പറ്റുന്നില്ല ; നവ്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും താരം നടത്തി. വി.കെ പ്രകാശ് സംവിധാനം ചെയ്ത് ഒരുത്തീ ആയിരുന്നു നവ്യയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തപരിപാടികളുമായി തിരക്കിലാണ് നവ്യയിപ്പോൾ.
.കാവ്യ, നവ്യ, മീര ജാസ്മിൻ എന്നീ മൂന്ന് നായികമാർ ഒരു പോലെ തിളങ്ങി നിന്ന കാലഘട്ടവും ആയിരുന്നു അത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുൾപ്പെടെ അഭിനയിച്ച് വരികെയാണ് നവ്യ നായർ വിവാഹം കഴിക്കുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതും. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നവ്യ നായർ.
ഒരുത്തീ എന്ന വികെപി ചിത്രത്തിലൂടെ ആണ് നവ്യ നായർ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നപ്പോൾ കാലത്തിനൊപ്പം മാറിയ അഭിനയം നവ്യ നായർക്ക് കാഴ്ച വെക്കാനായി എന്ന് പ്രേക്ഷകർ പറയുന്നു.ഒരുത്തീ എന്ന വികെപി ചിത്രത്തിലൂടെ ആണ് നവ്യ നായർ വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വന്നപ്പോൾ കാലത്തിനൊപ്പം മാറിയ അഭിനയം നവ്യ നായർക്ക് കാഴ്ച വെക്കാനായി എന്ന് പ്രേക്ഷകർ പറയുന്നു.
ഇപ്പോഴിതാ ഒരുത്തീയുടെ പ്രാെമോഷന്റെ ഭാഗമായി നേരത്തെ നവ്യ നായർ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പെട്ടെന്ന് സങ്കടം വരുന്ന തന്റെ സ്വഭാവത്തെക്കുറിച്ചാണ് നവ്യ നായർ സംസാരിച്ചത്. നിമിത്തങ്ങൾ ഒരു യൂണിവേഴ്സൽ പവർ ആണ്. നമ്മൾ കണ്ട് മുട്ടുന്ന ആളുകൾ ജീവിതത്തിൽ പാഠങ്ങളായിരിക്കും. ചിലപ്പോൾ ജീവിത കാലം മുഴുവനുമുള്ള ബന്ധമാവും. നമ്മൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ജീവിതത്തിൽ ഉണ്ടാവും. അതെല്ലാം നിമിത്തങ്ങളാണ്. അതെല്ലാം യൂണിവേഴ്സിന്റെ പ്ലാൻ ആണ്.ഞാൻ ബോൾഡ് അല്ല. ബോൾഡ് ആവാൻ ഇഷ്ടപ്പെടുന്ന ആളാണ്. പലപ്പോഴും ജീവിതത്തിൽ ഞാൻ ബോൾഡ് അല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഓവർ സെൻസിറ്റീവ് ആണ് ഞാൻ. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന സാധാരണ ആളാണ്. അതെന്റെ അഭിനയത്തെ വളരെയധികം സഹായിക്കും’
‘ഒരു കഥാപാത്രത്തിന്റെ വിഷമങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. പക്ഷെ വ്യക്തി ജീവിതത്തിൽ നോക്കിയാൽ ഞാൻ കുറച്ച് കൂടി വർക്ക് ചെയ്യേണ്ട ഏരിയ ആണത്. ഇത്രയധികം ഉള്ളിലേക്ക് എടുക്കാതെ കാര്യങ്ങൾ കുറച്ച് പുറത്ത് നിന്ന് കാണേണ്ടതുണ്ട്. പക്ഷെ എനിക്ക് പറ്റുന്നില്ല’പത്രത്തിലെ വാർത്തയൊക്കെ മതി എന്റെ കുറേ മണിക്കൂറുകൾ ബുദ്ധിമുട്ടിലേക്ക് ആക്കാൻ. എനിക്ക് മൂഡ് സ്വിംഗ് ഉണ്ട്. ടെൻഷൻ അല്ല. ചിലപ്പോൾ കുറച്ച് ലോ ആവും. ചിലപ്പോൾ വളരെ സന്തോഷത്തിലാവും. പക്ഷെ ചെറിയ ചെറിയ കാര്യങ്ങൾ മതി എന്നെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും,’ നവ്യ നായർ പറഞ്ഞു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...