
Social Media
ശാലിനിയുടെ പിറന്നാൾ അടിച്ചുപൊളിച്ചു; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സഹോദരൻ
ശാലിനിയുടെ പിറന്നാൾ അടിച്ചുപൊളിച്ചു; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സഹോദരൻ

ആരാധകരുടെ എക്കാലത്തേയും ഇഷ്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടാൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്
ഇപ്പോഴിതാ ശാലിനിയുടെ 43 ാം പിറന്നാള് ദിനത്തിൽ സഹോദരൻ റിച്ചാർഡ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ റിച്ചാർഡ് പോസ്റ്റ് ചെയ്തത്.
നാൽപത്തിമൂന്നാം വയസ്സിലും പതിനെട്ടുകാരിയുടെ തിളക്കവും പ്രസരിപ്പുമാണ് താരത്തിന്. നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
1999 ൽ പുഖത്തിറങ്ങിയ ‘അമർക്കളം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. “കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവാരായിരുന്നു ഞങ്ങൾ” എന്നാണ് തങ്ങളുടെ ബന്ധത്തെപ്പറ്റി അജിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘അമർക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ശാലിനിയെ അജിത്ത് ഒരുപാട് നിർബന്ധിച്ചിട്ടുണ്ടെന്നും ആ സമയത്തു ശാലിനി ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുകയായിരുന്നെന്നും ‘ബില്ല’ എന്ന ചിത്രത്തിൻെറ പ്രമോഷനിടയിൽ അജിത്ത് പറഞ്ഞിട്ടുണ്ട്.
2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരായത്. അനൗഷ്ക, അദ്വൈക് എന്നു പേരുളള രണ്ടു കുട്ടികളും ഇവർക്കുണ്ട്. അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശാലിനി ഒടുവിൽ അഭിനയിച്ചത് ‘പിരിയാതെ വരം വേണ്ടും’ എന്ന തമിഴ് ചിത്രത്തിലാണ്. നടിയുടെ തിരിച്ചുവരവിന് വേണ്ടി ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുകയാണ്
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...