ഇന്ദ്രൻ വളരെ നയത്തിലെ സംസാരിക്കു ; പക്ഷെ സിനിമയിൽ ഈ നയം വലിയ പ്രയോജനം ചെയ്തിട്ടില്ല;മല്ലിക!
Published on

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ . 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച രമേഷ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ഇന്ദ്രജിത്ത് അവതരിപ്പിച്ചിരുന്നു എങ്കിലും വളരെ നാളുകൾക്കു ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിച്ച ഈപ്പന് പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞു. സ്വഭാവിക അഭിനയത്തിൽ ചിലപ്പോഴെല്ലാം പൃഥ്വിരാജിനെക്കാൾ ഒരു പണത്തൂക്കം മുന്നിലാണ് ഇന്ദ്രജിത്തെന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ ആ അഭിനയശേഷി മലയാള സിനിമ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല.
വില്ലൻ വേഷവും ഹാസ്യ നായക വേഷവും എല്ലാം ഇന്ദ്രജിത്ത് എന്ന നടനിൽ സുരക്ഷിതമായിരുന്നെങ്കിലും വേണ്ടവിധത്തിൽ അതൊന്നും മുഴുവനായും ഇന്നും ഉപയോഗപ്പെട്ടിട്ടില്ല. നായകനിലെ കഥകളിക്കാരനായ വരദനുണ്ണി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ, ആമേനിലെ ഫാദർ വട്ടോളി തുടങ്ങിയ വേഷങ്ങളെല്ലാം ഇന്ദ്രജിത്തിലെ പ്രതിഭ വിളിച്ചോതുന്നവയായിരുന്നു.
ആദ്യ കാലങ്ങളിൽ നായക, സഹനായക, ഹാസ്യ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും സിനിമയിൽ സജീവമായിരുന്ന സിദ്ധിഖ്, സായ് കുമാർ, വിജയരാഘവൻ തുടങ്ങിയ അഭിനേതാക്കളുടെ കഴിവ് പൂർണ്ണമായും മലയാള സിനിമ കണ്ടത് രണ്ടായിരത്തിന് ശേഷം അവർ പകർന്നാടിയ പല മികച്ച ക്യാരക്ടർ റോളുകളിലൂടെയാണ്.
ഇന്നത്തെ യുവനടൻമാരിൽ ഈ മൂവരുടെ സ്ഥാനത്തോളം വളരാനുള്ള കഴിവ് ഇന്ദ്രജിത്ത് എന്ന നടനിലുണ്ട്. നടനെന്നതിലുപരി ഇന്ദ്രജിത്തിലെ മനുഷ്യനേയും മലയാളിക്ക് ഇഷ്ടമാണ്.
2018ലെ വെള്ളപ്പൊക്ക സമയത്താണ് താൻ വെറുമൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹികൂടിയാണെന്ന് മറ്റുള്ളവർക്ക് അദ്ദേഹം മനസിലാക്കിക്കൊടുത്തത്. ഭാര്യ പൂർണിമക്കൊപ്പം അൻപോട് കൊച്ചി എന്ന സംഘടനയോടൊപ്പം ചേർന്ന് രാപ്പകലില്ലാതെ അധ്വാനിച്ചിരുന്നു.
ഇപ്പോഴിത ഇന്ദ്രജിത്തിനെ കുറിച്ചും അദ്ദേഹം സിനിമയിൽ ഒതുക്കപ്പെടാനുള്ള കാരണത്തെ കുറിച്ചും മല്ലിക സുകുമാരൻ പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ തുറന്ന് പറച്ചിൽ. ‘ഇന്ദ്രൻ എന്നെപ്പോലെയാണ്.’
‘ശുദ്ധ അസംബദ്ധം ആരേലും വന്ന് പറഞ്ഞാലും എനിക്കും തോന്നും ഇതൊന്നും ശരിയാവില്ലെന്ന്. പക്ഷെ വിഷമിപ്പിക്കുന്ന തരത്തിൽ എതിരെ നിൽക്കുന്ന ആൾക്ക് മറുപടി കൊടുക്കില്ല.”ഇത് ഒന്നുകൂടി ആലോചിക്കുന്നതല്ലേ നല്ലത് എന്നൊക്കെ എതിരെ നിൽക്കുന്ന ആളോട് ഒരു നയത്തിൽ പറയും. ഞാനും ഇന്ദ്രനും അങ്ങനെയാണ് പറയാറുള്ളത്. ഇന്ദ്രന്റേയും എന്റേതും നയത്തിലുള്ള സംസാരമാണ്. പിന്നീട് എനിക്ക് തോന്നി സിനിമയിൽ ഞങ്ങളുടെ ഈ നയം വലിയ പ്രയോജനം ചെയ്തിട്ടില്ലെന്ന്.’
‘എനിക്ക് മാത്രമല്ല ഇന്ദ്രനും ചെയ്തിട്ടില്ല. കൂടുതൽ നയജ്ഞനായാൽ ഇവിടുത്തെ സ്ഥിതി അറിയാമല്ലോ…. തോളിൽ കയറി ഇരിക്കും ആളുകൾ. ഇപ്പോൾ അത് മനസിലായതുകൊണ്ട് ഇന്ദ്രനും തീരുമാനങ്ങളൊക്കെ കുറച്ച് കൂടി കർക്കശമാക്കി.’
‘ആരേയും ബുദ്ധിമുട്ടിക്കേണ്ടല്ലോ വിഷമിപ്പിക്കണ്ടല്ലോ എന്നാണ് അവൻ അങ്ങനെ സംസാരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷെ തിരിച്ച് ആ നന്ദിയോ സ്നേഹമോ കിട്ടത്തില്ല. അത് സിനിമയിലുമില്ല രാഷ്ട്രീയത്തിലുമില്ല.’
‘സിനിമയിലും രാഷ്ട്രീയത്തിലും സ്നവേഹിക്കുന്നവരെ തിരിച്ച് ചീത്ത വിളിക്കുന്ന രംഗമാണ്. അഭിനയം കുറച്ച് ജീവിതത്തിലും വേണം. നയം കൂടുതലായാലും കുഴപ്പമാണ് ഒട്ടും ഇല്ലെങ്കിലും കുഴപ്പമാണ്’ മല്ലികാ സുകുമാരൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...