തങ്കമേ , എന്റെ ഉയിരും ഉലകവും ! കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് പോലും ഇടാറില്ല, എങ്കിലും നീ സുന്ദരിയാണ്, ഇന്നും എന്നും നിന്നെ സ്നേഹിക്കുന്നു പൊണ്ടാട്ടി; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ്
തങ്കമേ , എന്റെ ഉയിരും ഉലകവും ! കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് പോലും ഇടാറില്ല, എങ്കിലും നീ സുന്ദരിയാണ്, ഇന്നും എന്നും നിന്നെ സ്നേഹിക്കുന്നു പൊണ്ടാട്ടി; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ്
തങ്കമേ , എന്റെ ഉയിരും ഉലകവും ! കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് പോലും ഇടാറില്ല, എങ്കിലും നീ സുന്ദരിയാണ്, ഇന്നും എന്നും നിന്നെ സ്നേഹിക്കുന്നു പൊണ്ടാട്ടി; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ്
തെന്നിന്ത്യൻ നടി നയൻ താരയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. നയൻ താരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു വിഘ്നേഷ് ശിവൻ. കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് നീ മേക്കപ്പ് ഇടാറില്ല . എന്നാൽ ഇപ്പോഴാണ് നീ കൂടുതൽ സുന്ദരി ആയത്. നയൻതാരയോട് വിഘ്നേഷ് . തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 39 -ാം ജന്മദിനമായിരുന്നു ഇന്നലെ. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ വിഘ്നേഷുമായുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആണിത് . കൂടാതെ അടുത്തിടെയാണ് താരത്തിന് വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നയൻതാരയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള വിഘ്നേഷിന്റെ കുറിപ്പാണ്.
ഒന്നിച്ച് ആഘോഷിക്കുന്ന നയൻതാരയുടെ ഒൻപതാമത്തെ പിറന്നാളാണ് ഇത് എന്നാണ് വിഘ്നേഷ് പറയുന്നത്. ഭാര്യാഭർത്താക്കന്മാരും അച്ഛനമ്മമാരുമായതിനു ശേഷമുള്ള ഈ പിറന്നാൾ ഏറെ സ്പെഷ്യലാണ് എന്നാണ് വിഘ്നേഷ് കുറിക്കുന്നത്. അമ്മയായതോടെ നയൻതാര പൂർണതയിൽ എത്തിയെന്നും ഏറെ സന്തോഷവതിയായെന്നും വിഘ്നേഷ് പറഞ്ഞു.
വിഘ്നേഷിന്റെ കുറിപ്പ് വായിക്കാം
നിന്റെ ഒൻപതാമത്തെ പിറന്നാളാണിന്ന് . നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ സ്പെഷ്യലും ഓർമയിൽ നിൽക്കുന്നതും വ്യത്യസ്തവുമായിരുന്നു . പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത് . ഭാര്യാഭർത്താക്കന്മാരെന്ന നിലയിൽ ഒന്നിച്ചു ജീവിതം ആരംഭിച്ചതിനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമായതിനും ശേഷമുള്ള പിറന്നാളാണ് . ശക്തമായ വ്യക്തിത്വത്തിന് ഉടമയായാണ് ഞാൻ നിന്നെ കാണുന്നത് . നീ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ഈ കരുത്തുകാണാം . ജീവിതത്തോട് നീ കാണിക്കുന്ന സത്യസന്ധതയും ആത്മാർത്ഥതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ട് . പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ , ഇതുവരെ നിനക്കുണ്ടായ ഏറ്റവും സന്തോഷത്തിലും പൂർണതയിലുമാണ് നീ എത്തിയത് . നീ ഇപ്പോൾ പൂർണയായിരിക്കുന്നു . ഏറ്റവും സന്തോഷവതിയും ആത്മവിശ്വാസവുമിള്ളവളായി . നീ കൂടുതൽ സുന്ദരിയായി.
ജീവിതം മനോഹരമാണെന്ന് തോന്നുന്നു … സംതൃപ്തിയും നന്ദിയും . എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം . നമുക്ക് ഒന്നിച്ചു വളർന്നുകൊണ്ട് . ഇന്നും എന്നും നിന്നെ സ്നേഹിക്കുന്നു പൊണ്ടാട്ടി , തങ്കമേ , എന്റെ ഉയിരും ഉലകവും .
നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സംവിധാനം ചെയ്ത തസ്കരവീരനിലും കമൽ സംവിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...