
Malayalam Breaking News
മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ചിത്രമല്ല അത് – വിക്രം
മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ചിത്രമല്ല അത് – വിക്രം
Published on

By
മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ചിത്രമല്ല അത് – വിക്രം
കർണൻ തന്നെ ഒരുപാട് അതിശയിപ്പിച്ചെന്നു വിക്രം. ഒരു നടന് എന്ന നിലയില്‍ ആദ്യ കേള്‍വിയില്‍ത്തന്നെ ആ വേഷം എന്നെ അതിശയിപ്പിച്ചു. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ മലയാളത്തില്‍ ഒതുങ്ങിനില്‍ക്കേണ്ട ചിത്രമല്ല കര്ണനെന്നുതോന്നി. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്. എന്റെ അഭിനയജീവിതത്തില്‍ വലിയ പ്രതീക്ഷകളുള്ള ചിത്രമാണിത്. വിക്രം പറയുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമുള്ള ചിത്രമാണിതെന്നും അതിനായുള്ള പരിശ്രമങ്ങളിലാണെന്നും വിക്രം വ്യക്തമാക്കി.
”മാനസികവും ശാരീരികവുമായി ഏറെ ഒരുക്കങ്ങള്‍ ആവശ്യമുള്ള കഥാപാത്രമാണിത്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും കഥാപാത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥകളും ഉപകഥകളുമെല്ലാം കിട്ടാവുന്നത്ര ശേഖരിക്കുകയാണിപ്പോള്‍. കമല്‍ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തിനുശേഷം കര്‍ണനാകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.”
അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെപ്പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
300 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.
vikram about karnan movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...