പന്ത്രണ്ടു വർഷമാണ് ഞാൻ ശ്രീദേവിക്ക് പിന്നാലെ അലഞ്ഞത് – വിവാദമായ ശ്രീദേവിയുമായുള്ള പ്രണയ കഥ തുറന്നു പറഞ്ഞു ബോണി കപൂർ
ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഒരു സമയത്ത് ബോളിവുഡിലെ ചൂടൻ ചർച്ചകളായിരുന്നു. ശ്രീദേവിയുടെ മരണ ശേഷം അവരുമായുള്ള പ്രണയ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ബോണി കപൂർ .
ശ്രീദേവിയും താനും തമ്മിലുള്ള പ്രണയം ഒരു തുറന്ന പുസ്തകമായിരുന്നുവെന്ന് ബോണി കപൂര്‍. ശ്രീദേവിയുടെ 55ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ശ്രീദേവിയെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍.
അവള് ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള് ഉണ്ടാക്കി വെച്ച സല്പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമകാണാന്‍ അവള് കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം. അര്‍ജുനും അന്‍ഷുലയും ജാന്‍വിയെയും ഖുശിയെയും അംഗീകരിച്ചു എന്നത് ഏറെ ആശ്വാസം നല്കുന്ന കാര്യമാണ്.- ബോണി കപൂര്‍ പറഞ്ഞു
ബോണി കപൂറിന് ആദ്യഭാര്യ മോനാ കപൂറിലുണ്ടായ മക്കളാണ് അര്ജുന് കപൂറും അന്‍ഷുല കപൂറും. മോനയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. അര്ജുന് അന്ന് പതിനൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്ജുന് അര്‍ധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തിയിരുന്നില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...