
News
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു

നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. 46 വയസ്സായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് വിനോദരംഗത്ത് എത്തുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന് തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്കാരം നേടിയിട്ടുണ്ട്.
ഇറ ചൗധരിയാണ് സിദ്ധാന്തിന്റെ ആദ്യ ഭാര്യ. 2015ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. ശേഷം 2017ൽ മോഡലും ഫാഷൻ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ നടൻ വിവാഹം കഴിച്ചു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...