Connect with us

മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

News

മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

മാരക ലഹരിമരുന്നുമായി സീരിയല്‍ നടന്‍ ഉള്‍പ്പടെ രണ്ടു യുവാക്കള്‍ പിടിയില്‍. കൊരട്ടി പൊലീസാണ് ഇവരെ അറസ്റ്റ്‌ചെയ്തത്. വെള്ളിക്കുളങ്ങര മോനടി ചെഞ്ചേരിവളപ്പില്‍ മാങ്ങണ്ടി അരുണ്‍ എന്ന അരുണ്‍(27), ഒമ്പതുങ്ങല്‍ അമ്പലപ്പാടന്‍ വീട്ടില്‍ നിഖില്‍(25) എന്നിവരെയാണ് ഡാന്‍സാഫ് ഡി വൈ എസ് പി: ഷാജ് ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അരുണാണ് ‘മാങ്ങണ്ടി’ എന്ന സിനിമയില്‍ അഭിനയിച്ചത്.

4.5 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. മേലൂര്‍ വെട്ടുകടവ് പാലത്തിന് സമീപം ഇന്നലെ രാത്രി യുവാക്കള്‍ തമ്പടിച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു. ബംഗ്ലരുവിലേക്ക് ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് അരുണ്‍ ഇവിടെ എത്തിയതെന്ന് പറയുന്നു.
ഇവര്‍ ഇപ്പോഴും സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.

ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി എസ്.എച്ച്.ഒ: ബി.കെ. അരുണ്‍, ഡാന്‍സാഫ് എസ്.ഐ: വി.ജി. സ്റ്റീഫന്‍, കൊരട്ടി എസ്.ഐ: കെ.ഒ. സൂരജ്, എസ്.എസ്.ഐമാരായ സി.ഒ. ജോബ്, പി. ജയകൃഷ്ണന്‍, സീനിയര്‍ സി.പി.ഒമാരായ ലിജു ഇയ്യാനി, ഷറഫുദ്ദീന്‍,മാനുവല്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

More in News

Trending

Recent

To Top