മെറൂൺ ലഹങ്കയിൽ തിളങ്ങി ഐശ്വര്യ റാംസായ് ; ചിത്രങ്ങൾ കാണാം
Published on

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ റാംസായ്.ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’ (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ ‘കല്യാണി’യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘കല്യാണി’, അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്.. അത്തരത്തില്‍ ഐശ്വര്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
മെറൂൺ ലഹങ്കയ്ക്കൊപ്പം കഴുത്ത് നിറഞ്ഞു നിൽക്കുന്ന നെക്ലസും അതിന് ചേരുന്ന കമ്മലുകളുമിട്ട് അസ്സൽ മണവാട്ടി ലുക്കിലാണ് ഐശ്വര്യ റംസായ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ‘എല്ലാം അതിന്റെതായ സമയത്ത് കൃത്യമായി സംഭവിക്കും’ എന്നാണ് ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്ഷൻ. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവർക്കും പറയാനുള്ളത്. വിവാഹം ഉടനെ ഉണ്ടാകുമോന്നാണ് മറ്റ് ചിലരുടെ ചോദ്യം. ‘കല്യാണി’ എന്ന് അഭിസംബോധന ചെയ്താണ് പലരും കമന്റ് ചെയ്യുന്നത് പോലും. അത്രമേൽ ജനഹൃദയം താരം കീഴടക്കി എന്നതിന് തെളിവാണിത്.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.
പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. സഹ താരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. ‘കിരൺ’ എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും വിവാഹിതരായ ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...