Connect with us

ഉള്ളിന്റെ ഉള്ളിൽ എനിയ്ക്ക് എപ്പോഴും ഒരു പേടിയുണ്ട്, വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട… ബോഡിയെങ്കിലും തിരിച്ച് കിട്ടണം; ഹണി റോസ് പറയുന്നു

Actress

ഉള്ളിന്റെ ഉള്ളിൽ എനിയ്ക്ക് എപ്പോഴും ഒരു പേടിയുണ്ട്, വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട… ബോഡിയെങ്കിലും തിരിച്ച് കിട്ടണം; ഹണി റോസ് പറയുന്നു

ഉള്ളിന്റെ ഉള്ളിൽ എനിയ്ക്ക് എപ്പോഴും ഒരു പേടിയുണ്ട്, വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട… ബോഡിയെങ്കിലും തിരിച്ച് കിട്ടണം; ഹണി റോസ് പറയുന്നു

മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങലെ പ്രേക്ഷകർക്ക് സമ്മാനിച്ചു.കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് താരം.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ് ഹണി റോസ്. ചിത്രത്തിലെ ഹണിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ഭയത്തെക്കുറിച്ച് ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. തന്നെ എപ്പോഴും അലട്ടുന്നൊരു ഭയമുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. എന്നാല്‍ എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമായി അറിയില്ലെന്നും ഹണി റോസ് പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

എനിക്ക് എപ്പോഴും ഒരു പേടിയുണ്ട് ഉള്ളില്‍. അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. ഉള്ളിന്റെ ഉള്ളിലുള്ളതായിരിക്കാം. ഒരു സംഭവം നടക്കുമ്പോള്‍ നമ്മള്‍ പറയും നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ പോരാ, ബോള്‍ഡായിരിക്കണം, നിങ്ങളൊരു സ്ത്രീയല്ലേ എന്നൊക്കെ. പക്ഷെ അവരുടെ ജീവിത സാഹചര്യം നമ്മള്‍ അറിയുന്നില്ല. അവരുടെ മാനസികാവസ്ഥ നമ്മള്‍ അറിയുന്നില്ല. അവര്‍ അത്ര ധൈര്യമുള്ള ഒരാളായിരിക്കണം എന്നില്ല. എനിക്ക് ഭയങ്കര ധൈര്യമാണെന്ന് പറയുന്നത് ഇഷ്ടമുള്ളയാളാണ് ഞാന്‍. പക്ഷെ എനിക്ക് ധൈര്യമൊന്നുമില്ല. അങ്ങനെയുള്ള ഒരാളല്ല.

ഓരോ ദിവസവും സ്വയം പഠിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നെക്കൊണ്ട് പറ്റും, എനിക്ക് ധൈര്യമുണ്ടെന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചാണ് പോകുന്നത്. എന്നെ സംബന്ധിച്ച് അങ്ങനെയേ പറ്റൂ. ഞാന്‍ അങ്ങനെയൊരാളാണ്. ഞാന്‍ ഭയങ്കര ധൈര്യശാലിയല്ല. ധൈര്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഒരു പേടി എല്ലായിപ്പോഴുമുണ്ട്. വര്‍ക്ക് കമ്മിറ്റ് ചെയ്യുന്നതിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ഞാനിത് നന്നായി ചെയ്യുമോ, അല്ലെങ്കില്‍ മോശമാകുമോ എന്നൊക്കെ.

അടുത്തിടെ എനിക്ക് ഭയങ്കര പേടിയുള്ളത് വിമാനത്തില്‍ കയറാനാണ്. ദൈവമേ ഇത് പൊട്ടിത്തെറിച്ച് താഴേക്ക് വീഴല്ലേ എന്ന് പ്രാര്‍ത്ഥിക്കും. നേരത്തെ ആ പേടിയുണ്ടായിരുന്നില്ല. ഈയ്യടുത്ത് ആരംഭിച്ചതാണ്. ഞാന്‍ ഡോക്ടറെ വിളിച്ച് ഡോക്ടറേ എനിക്കെന്തെങ്കിലും മരുന്ന് തരൂ, എന്നെക്കൊണ്ട് പറ്റുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പ്രശ്‌നവും തോന്നിയിരുന്നില്ല. ഈയ്യടുത്ത് ഒരു തവണ യാത്ര ചെയ്തപ്പോള്‍ ഭയങ്കര ടര്‍ബുലന്‍സ് ആയിരുന്നു. അതായിരിക്കണം കാരണം. വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട. ബോഡിയെങ്കിലും തിരിച്ച് കിട്ടണമെന്നും ഹണി റോസ് പറയുന്നു.

More in Actress

Trending