വിജയകരമായ അഞ്ച് വര്‍ഷം! എല്ലാരീതിയിലും നീയെന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയെന്ന് പാർവതി; ആനിവേഴ്സറി ആഘോഷിച്ച് പാറുവും ബാലുവും
Published on

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. സംഗീതഞ്ജനായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. അവ്യുക്താണ് ഇവരുടെ മകന്. മകനൊപ്പമുള്ള വീഡിയോയുമായും ഇവരെത്താറുണ്ട്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം പാര്‍വതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നിറവയറില്‍ ഡാന്‍സ് ചെയ്തതിനെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയുമായും ഇവരെത്തിയിരുന്നു. വിവാഹജീവിതം അഞ്ച് വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പാറുവും ബാലുവും.
9-11-2017 ഞങ്ങള്‍ വിവാഹിതരായി. 9-11-2022 വിജയകരമായ അഞ്ച് വര്‍ഷം. നിന്നെ കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. വിജയത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള നമ്മുടെ യാത്ര ഇതുപോലെ തന്നെ തുടരുമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറിയെന്നായിരുന്നു ബാലഗോപാല്‍ കുറിച്ചത്. പാര്‍വതിക്കൊപ്പമുള്ള മനോഹരമായ ഫോട്ടോയും ബാലഗോപാല്‍ പങ്കുവെച്ചിരുന്നു.
എന്റെ ജീവിതത്തിലെ പ്രണയത്തിന് ഹാപ്പി ആനിവേഴ്സറി. എല്ലാരീതിയിലും നീയെന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കി. കല്യാണത്തിന്റെയും മറ്റ് സന്തോഷനിമിഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം പാര്‍വതിയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു.
കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷം പാര്‍വതിയും ബാലഗോപാലും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകനൊപ്പമുള്ള ക്യൂട്ട് വീഡിയോകളും ഇരുവരും സ്ഥിരമായി പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്ക്കൊപ്പമായി ജോലിയിലും കരിയറിലുമെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞിരുന്നു. എല്ലാം ഒന്നിച്ച് കൊണ്ടുപോവാനായി പറ്റുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനൊന്നും തന്നെ ഏശിയിട്ടേയില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞിരുന്നു. അതൊന്നും ബാധിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു. പ്രസവ ശേഷം വണ്ണം കൂടിയതൊന്നും വിഷയമായി തോന്നിയിരുന്നില്ല. പരിഹസിച്ചുള്ള കമന്റുകളൊന്നും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. തന്റെ ആത്മവിശ്വാസത്തെ അതൊന്നും ബാധിച്ചിട്ടേയില്ലെന്നും പാര്‍വതി അന്ന് പറഞ്ഞിരുന്നു.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...