കാസ്റ്റിംഗ് കൗച്ചിന് താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ലെന്ന് പറഞ്ഞ് വിട്ടു; ഗീതി സംഗീത

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗീതി സംഗീത. ‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്ന് ഗീതി സംഗീത പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍, അതിന് താല്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നും ഗീതി പറയുന്നു.
‘ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എന്നോട് ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. എന്നോട് തുടക്കത്തില്‍ രണ്ട് പേര് ചോദിച്ചിരുന്നു, പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല എന്ന് അവരോട് പറഞ്ഞു.
ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണ്. നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. ഒരു വര്‍ക്കുണ്ടായിരുന്നു ഗീതി പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല എന്ന് ചിലര്‍ പറയും. ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....