
News
മയോസൈറ്റിസ് ചികിത്സയ്ക്കിടെ സിനിമാ തിരക്കുകളിലേയ്ക്ക് തിരിഞ്ഞ് സാമന്ത; വൈറലായി ചിത്രങ്ങള്‍
മയോസൈറ്റിസ് ചികിത്സയ്ക്കിടെ സിനിമാ തിരക്കുകളിലേയ്ക്ക് തിരിഞ്ഞ് സാമന്ത; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി നടിയാണ് സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. അടുത്തിടെയായിരുന്നു താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നത്. തനിക്ക് മയോസൈറ്റിസ് ബാധിച്ചുവെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും വീണ്ടും സിനിമാതിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ് നടി.
തന്റെ പുതിയ ചിത്രമായ യശോദയുടെ പ്രമോഷന് പരിപാടികള്‍ക്കായാണ് താരം എത്തിയത്. പ്രമോഷന് പരിപാടികളുടെ ഭാഗമായി താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചതും.
‘എന്റെ സുഹൃത്ത് രാജ് നിഡിമോരു പറഞ്ഞതുപോലെ, ദിവസം എങ്ങനെ വേണേലും ആയിക്കോട്ടെ, ഷവര്‍, ഫേവ്, ഷോ അപ്പ്, എന്നാണ് അയാളുടെ മുദ്രാവാക്യം. അത് ഞാന്‍ ഒരുദിവസത്തേക്ക് കടമെടുത്തു. യശോദയുടെ പ്രമോഷനായി, 11ാം തിയതി കാണാം’, എന്നും ചിത്രങ്ങള്‍ക്കൊപ്പം സാമന്ത കുറിച്ചു.
മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടര്‍ന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും. കഠിനമായ ദിനങ്ങളെക്കുറിച്ച് അതിവൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചത്.
താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
‘കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുകയാണ്. ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാന്‍ ഇപ്പോഴും പ്രയാസപ്പെടുന്നത്.
വൈകാതെ പെട്ടെന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടര്‍മാര്‍. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാന്‍ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്’, എന്ന് കുറിച്ചാണ് താരം രോ?ഗവിവരം പങ്കുവച്ചത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...