‘കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്കിയ പകരം വെയ്ക്കാനാവാത്ത സ്നേഹം കൊണ്ട് എന്റെ മനസ്സില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമാണുളളത് – പ്രളയ കേരളത്തിന് സഹായവുമായി അല്ലു അർജുൻ

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളികളെ സഹായിക്കാൻ തമിഴ് താരങ്ങൾക്കു പിന്നാലെ അല്ലു അർജുനും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അല്ലു അര്ജുന് ഇക്കാര്യം അറിയിച്ചത്.
‘കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്കിയ പകരം വെയ്ക്കാനാവാത്ത സ്നേഹം കൊണ്ട് എന്റെ മനസ്സില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമാണുളളത്. ഇപ്പോള്‍ ഉണ്ടായ നഷ്ടം വളരെ വലുതാണ് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രാര്‍ഥനകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാവും.’ അല്ലു അര്ജുന് തന്റെ ഫെയ്സ്ബുക്ക പേജില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്കി. സിനിമ സാംസ്ക്കാരിക മേഖലയിലെ ഒട്ടേറെ പേര് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
കേരളത്തിന് കൈത്താങ്ങായി തമിഴ്-തെലുഗു സിനിമാ ലോകവും കൈകോര്‍ത്തിരിക്കുകയാണ്. നടന്മാരായ സൂര്യ, കാര്‍ത്തി, കമല്ഹാസന്, വിജയ് ദേവരക്കൊണ്ട തുടങ്ങിയവര്‍ സഹായവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.തമിഴ് താരസംഘടനായ നടികര്‍ സംഘവും സഹായവുമായി രംഗത്ത് വന്നിരുന്നു.
ഇവരെ കൂടാതെ ജയറാം, പാര്‍വതി, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍, തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി. അന്‍പോട് കൊച്ചി എന്ന കൂട്ടായ്മ ദുരിതബാധിതര്‍ക്കായി ആഹാരവും വസ്ത്രവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്നുണ്ട്. നടന് ജയസൂര്യ ആലുവയിലെ ക്യാമ്പിലെത്തുകയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...