
News
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലെ ഏക ഇന്ത്യന്‍ ചിത്രമായി സബാഷ് ചന്ദ്രബോസ്
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലെ ഏക ഇന്ത്യന്‍ ചിത്രമായി സബാഷ് ചന്ദ്രബോസ്
Published on

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ഇപ്പോഴിതാ ചിത്രം പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 9 ന് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.
ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു പഴയകാല കളര്‍ ടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.
പ്രതികൂല സാഹചര്യത്തിലും തീയറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രം കഴിഞ്ഞദിവസം ഓ.ടി.ടി പ്രദര്‍ശനത്തിനും എത്തി. ആമസോണ്‍ െ്രെപം ആണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.
ഈ വര്‍ഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളില്‍ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സബാഷ് ചന്ദ്രബോസ് തിയേറ്ററുകളിലെത്തിയത്.
ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജോളി ലോനപ്പനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സജിത്ത് പുരുഷന്റേതാണ് ഛായാ?ഗ്രഹണം. ശ്രീനാഥ് ശിവശങ്കരന് സംഗീതവും സ്റ്റീഫന്‍ മാത്യൂ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....