Connect with us

ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ, മലയാള സിനിമയ്ക്ക് അഭിമാന നിമിഷം

Malayalam

ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ, മലയാള സിനിമയ്ക്ക് അഭിമാന നിമിഷം

ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ, മലയാള സിനിമയ്ക്ക് അഭിമാന നിമിഷം

ലൊകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചതായി കണക്കാക്കുന്ന ചിത്രങ്ങളാണ് ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

ലെറ്റര്‍ബോക്‌സ്ഡ് റേറ്റിംഗിൽ എല്ലാ രാജ്യത്തും തിയേറ്ററിൽ റീലീസ് ചെയ്യപ്പെട്ട സിനിമയും ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് വേണം.

ഇപ്പോഴിതാ ഈ വര്‍ഷം ജൂൺ വരെ ആഗോള തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 25 സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. ഇതില്‍ മലയാള സിനിമകള്‍ക്കും മലയാളികള്‍ക്കും അഭിമാനിക്കുന്ന നേട്ടമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ലെറ്റര്‍ബോക്‌സ്ഡ് പുറത്ത് വിട്ട ചിത്രങ്ങളുടെ 25 സിനിമകളുടെ പട്ടികയില്‍ അഞ്ചും മലയാള സിനിമയാണ്. ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മല്‍ ബോയ്സാ’ണ് ലിസ്റ്റിൽ ഏഴാം സ്ഥാനത്ത്.

പത്താം സ്ഥാനത്ത് ആട്ടവും 15-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയുഗവും ഇടം നേടിയപ്പോള്‍ 16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശവും 25-ാം സ്ഥാനത്ത് പ്രേമലുവുമാണ്. അതേസമയം, കിരൺ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’ ആണ് ലെറ്റര്‍ബോക്സ്ഡ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ.

More in Malayalam

Trending