
Actor
കമൽ ഹാസന് പിറന്നാൾ ആശംസയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും; സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ
കമൽ ഹാസന് പിറന്നാൾ ആശംസയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും; സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ
Published on

68ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകൻ കമൽ ഹാസന് സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും ആശംസ അറിയിച്ചിരിക്കുകയാണ്
‘ഇതിഹാസ നടൻ, എന്റെ പ്രിയപ്പെട്ട കമൽ ഹാസൻ സാറിന്, ജന്മദിനാശംസകൾ നേരുന്നു! ഇനിയും അനേകം വർഷങ്ങളിൽ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യട്ടെ’- നടന്റെ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ മോഹൻലാൽ കുറിച്ചു.
കമൽ ഹാസനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടി ജന്മദിനാശംസ നേർന്നത്. ‘പ്രിയപ്പെട്ട കമൽഹാസന് ജന്മദിനാശംസകൾ നേരുന്നു. ഒരു മികച്ച വർഷമാകട്ടെ. എപ്പോഴും അനുഗ്രഹീതനായി ആരോഗ്യവാനായിരിക്കുക’ എന്നാണ് മമ്മൂട്ടി കുറിച്ചു
ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷവും ആരോഗ്യവും നേരുന്നു,’ എന്നാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രി കുറിച്ചത്. ഒപ്പം ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന ‘ഇന്ത്യൻ 2’വിന്റെ പുതിയ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. സേനാപതിയായുള്ള കമൽഹാസന്റെ ലുക്കാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് സ്പെഷൽ പോസ്റ്റർ റിലാസ്.
കമൽ ഹാസന്റെ ഇന്ത്യൻ 2നായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. 1996 ൽ കമൽ ഹാസൻ-ഷങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്. ലോകേഷ് കനകരാജിന്റെ വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കമൽ ചിത്രം.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...