മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇന്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് ചക്കപ്പഴം. സീരിയലിലൂടെ ഒരുകൂട്ടം പുതിയ താരങ്ങളെ മലയാളികൾക്ക് ലഭിച്ചു. ചക്കപ്പഴം എന്ന സീരിയലിലൂടെ റാഫി മുഹമ്മദ് ഒരു പുതുതാരത്തെ കൂടി മലയാളികൾക്ക് ലഭിച്ചു.
ചക്കപ്പഴം സീരിയലിൽ എത്തിയ ശേഷമായിരുന്നു റാഫിയുടെ വിവാഹം നടന്നത് . ഇൻസ്റ്റാഗ്രാം റീൽസിലൂടെയും മറ്റും ആരാധകരെ നേടിയെടുത്തിട്ടുള്ള മഹീനയാണ് റാഫിയുടെ വധു. ഇപ്പോൾ യൂട്യൂബ് വീഡിയോകളിലൂടെ റാഫിയുടെ ഭാര്യ മഹീനയ്ക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ ലൊക്കേഷനില്‍ വച്ച് മഹീനയുടെ ബാഗ് പരിശോധിക്കുകയാണ് സഹതാരം ശ്രുതി രജനികാന്ത്. ചക്കപ്പഴത്തില്‍ റാഫിയുടെ സഹോദരി വേഷമാണ് ശ്രുതി ചെയ്യുന്നത്. സുമേഷ് എന്ന സുമയുടെ പൈങ്കിളിയായ അനിയത്തിക്കുട്ടി.
സെലിബ്രിറ്റി താരങ്ങളുടെ ബാഗ് പരിശോധിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ താര പത്നിയുടെ ബാഗ് പരിശോധിച്ച് ഞെട്ടുന്നത് ഇതാദ്യമായിട്ടായിരിക്കും. സെന്റര്‍ ഫ്രഷും കുറച്ച് ചില്ലറകളുമാണ് ആദ്യം കിട്ടിയത്. ആരെങ്കിലും ഭിക്ഷ ചോദിച്ച് വന്നാല്‍ കൊടുക്കുന്നതിന് വേണ്ടിയാണത്രെ ബാഗില്‍ എപ്പോഴും ചില്ലറ പൈസ കൊണ്ടു നടക്കുന്നതത്രെ.
ആദ്യത്തെ രണ്ട് കള്ളി തുറന്നപ്പോള്‍ കാര്യമായ സംഭവങ്ങളൊന്നും കിട്ടിയില്ല. എന്നാല്‍ മൂന്നാമത്തെ കള്ളി തുറന്നപ്പോള്‍ ഒരു മേക്കപ്പ് ഷോറൂം തന്നെ കാണാമായിരുന്നു. എല്ലാത്തിന്റെയും രണ്ട്, രണ്ട് ഐറ്റങ്ങളാണ് ബാഗില്‍ ഉള്ളത്. ലിപ്സ്റ്റിക്, ലിപ് ലൈനര്‍, ലിപ് ബാം, ഐ ഷേയ്ഡ്, ഐ ബ്രോസ്, നൈറ്റ് ക്രീം, മസ്കാര, പെര്‍ഫ്യൂം എന്നിങ്ങനെ ഓരോന്നായി മഹീന എടുക്കുമ്പോഴാണ്, ഇതെന്താണ് അക്ഷയ പാത്രമോ എന്ന് ശ്രുതി ചോദിയ്ക്കുന്നത്.
ചെറിയൊരു ഷോര്‍ട്ട് വീഡിയോ ആയി എടുത്ത് പങ്കുവയ്ക്കാം എന്നായിരുന്നുവത്രെ ശ്രുതി കരുതിയത്. എന്നാല്‍ മഹീനയുടെ ബാഗില്‍ ഒരു മിനി ബ്യൂട്ടിപാര്‍ലര്‍ തന്നെ ഉള്ളത് കാരണം വീഡിയോ നീണ്ടുപോയി. ബാഗിന്റെ പ്രൈസ് ടാഗ് പോലും മാറ്റിയിട്ടില്ല എന്നും ശ്രുതി കണ്ടു പിടിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...