
News
‘ജയ് ഭീ’മിന് ശേഷം ജ്ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു…?; പുതിയ വാര്‍ത്ത ഇങ്ങനെ
‘ജയ് ഭീ’മിന് ശേഷം ജ്ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു…?; പുതിയ വാര്‍ത്ത ഇങ്ങനെ

രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്ത സൂര്യയുടെ ചിത്രമാണ് ‘ജയ് ഭീം. ചിത്രം റീലീസ് ചെയ്ത് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ജ്ഞാനവേലിന്റെ സംവിധാനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജ്ഞാനവേലിന്റെ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ സൂര്യയും ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
‘ജയ് ഭീമി’ന്റെ റിലീസിന് മുന്നേ തന്നെ തീരുമാനിച്ചതായിരുന്നു പുതിയ പ്രൊജക്റ്റും. സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ് തന്നെയാണ് ചിത്രം നിര്‍മിക്കുക. മാര്‍ച്ച് 2023ല്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. ചിത്രത്തിന്റ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജയ് ഭീം ഒരു വര്‍ഷം തികയുന്ന വേളയില്‍ നന്ദി പറഞ്ഞ് സൂര്യ എത്തിയിരുന്നു.
ഇതുപോലെ ഒരു അര്‍ഥവത്തായ സിനിമ നല്‍കിയതിന് ജ്ഞാനവേലിനും ടീമിനും നന്ദി പറയുന്നുവെന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കരിയറില്‍ ഒരു നാഴികക്കല്ലായ കഥാപാത്രമാണ് ‘ചന്ദ്രു വക്കീല്‍’ എന്നും സൂര്യ പറഞ്ഞിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
‘സൂര്യ 42’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ആര് എസ് സുരേഷ് മണ്യന് ആണ്.
പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ദിഷാ പതാനി നായികയാകുന്ന ‘സൂര്യ 42’ന്റെ സംഭാഷണങ്ങള്‍ എഴുതുന്നത് മദന്‍ കര്‍ക്കിയാണ്. വിവേകയും മദന്‍ കര്‍കിയും ഗാനരചന നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...