
Social Media
ആ കാര്യത്തിൽ ചേച്ചിയോട് അസൂയ തോന്നിയെന്ന് അഭയയുടെ സഹോദരി, കാര്യം പിടികിട്ടിയോ?
ആ കാര്യത്തിൽ ചേച്ചിയോട് അസൂയ തോന്നിയെന്ന് അഭയയുടെ സഹോദരി, കാര്യം പിടികിട്ടിയോ?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് വ്യത്യസ്തയാകാൻ അഭയക്ക് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ശബ്ദത്തിലൂടെയാണ് അഭയ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിലും സജീവമാണ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള അഭയയുടെ തുറന്നുപറച്ചില്‍ അടുത്തിടെ വൈറലായിരുന്നു.
എംജി ശ്രീകുമാറിനൊപ്പമായാണ് അഭയ എത്തിയത്. പറയാം നേടാമിലൂടെയായി പങ്കിട്ട വിശേഷങ്ങളെല്ലാം വൈറലായിരുന്നു. എംജി ശ്രീകുമാറിനെ കാണാനും അദ്ദേഹത്തിന്റെ പാട്ട് നേരിട്ട് കേള്‍ക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഭയ പറഞ്ഞിരുന്നു. അക്കാര്യത്തില്‍ ചേച്ചിയോട് അസൂയ തോന്നിയെന്നായിരുന്നു വരദയുടെ കമന്റ്.
ഇത് കാണുമ്പോള്‍ എനിക്ക് അസൂയ തോന്നുന്നു. ഹാപ്പിലി ജെലസ് എന്നായിരുന്നു അഭയയോട് അനിയത്തിയായ വരദ പറഞ്ഞത്. ഹഹ അതെനിക്കറിയാമെന്നായിരുന്നു അഭയയുടെ മറുപടി.
ഷോ ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ അഭയ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു. എന്റെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഷോയായി മാറുകയായിരുന്നു അതെന്നായിരുന്നു അഭയ കുറിച്ചത്. ഏറെ പ്രിയപ്പെട്ട സംഗീതഞ്ജനാണ് എംജി ശ്രീകുമാര്‍. അദ്ദേഹം എന്നെ ഇന്റര്‍വ്യൂ ചെയ്തത് വലിയൊരനുഭവമാണ്. ഒരു പാട്ട് പാടാമോയെന്ന് ചോദിച്ചപ്പോള്‍ ഉടനെത്തന്നെ അദ്ദേഹം നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവവളെ പാടിത്തന്നു. ഞാന്‍ ഫ്രീസായി നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്. എനിക്കും അമ്മയ്ക്കും തന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. അമ്മയുടെ മുന്നില്‍ ഞാനെപ്പോഴും കൊച്ചുകുട്ടിയാണ് മ്യൂസിക്കിലായാലും ജീവിതത്തിലായാലും എന്നായിരുന്നു അഭയ കുറിച്ചത്.
ഐഎഫ്എഫ്കെയുടെ ഭാഗമായി ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഏഷ്യാനെറ്റിന് വേണ്ടി അന്ന് ഗോപി സുന്ദറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് ആ സൗഹൃദം തുടങ്ങിയതെന്നും അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമാണ് പാട്ട് കരിയറാക്കുന്നതിനായി സഹായിച്ചത്. വേറിട്ട ശബ്ദമാണല്ലോ, നന്നായി പാടുന്നുമുണ്ട്. പാട്ട് കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചൂടേയെന്ന ചോദ്യമാണ് വഴിത്തിരിവായി മാറിയത്
അന്ന് താനെടുത്ത തീരുമാനത്തില്‍ ഇപ്പോഴും പശ്ചാത്താപം തോന്നുന്നില്ല. 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. ആഗ്രഹം തോന്നിയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു തോന്നിയത്. എന്തുകൊണ്ടോ അതിലേക്ക് എത്തിയില്ല. അന്ന് രാജകുമാരിയായാണ് ജീവിച്ചത്. ഇന്നും രാജകുമാരിയായിത്തന്നെയാണ് ജീവിക്കുന്നതെന്നും കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു അഭയ ഷോയിൽ പറഞ്ഞത്.
ഗോപി സുന്ദറുമായി ലിവിങ് റ്റുഗദറിലാണെന്ന് പറഞ്ഞതോടെയായിരുന്നു അഭയയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഗോപിയുടെ ഭാര്യയുടേയും മക്കളുടേയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. വിവാഹിതനായ, തന്നേക്കാള്‍ 13 വയസിന് പ്രായക്കൂടുതലുള്ള ഒരു പുരുഷനുമായി ലിവിങ് റ്റുഗദറിലാണെന്നായിരുന്നു അഭയ അന്ന് പറഞ്ഞത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...