ഞാൻ അതിൽ ഹാപ്പി ആയിരുന്നു ; 15 വർഷത്തിന് ശേഷം സിനിമ ചെയ്യുന്നതിനെ കുറിച്ച് നിത്യ ദാസ് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ് . ഈ പറക്കും തളികയിലെ ബാസന്തിയായി അഭിനയ രംഗത്തേക്കെത്തിയ താരം വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രെമേ അഭിനയിച്ചട്ടുള്ളു . വിവാഹത്തോടെ ഇടവേള എടുത്ത താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയയിലൂടെ റീല്‍സ് വീഡിയോ പങ്കിടാറുണ്ട് നിത്യ ദാസ്. മകള്‍ നൈനയ്ക്കൊപ്പമുള്ള വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ നടിയുടെ ചില തുറന്നുപറച്ചിൽ ആണ് വൈറലായി മാറുന്നത് .
ഞാൻ 15 വർഷത്തിന് ശേഷം ചെയ്യുന്ന ഒരു സിനിമയാണ് പള്ളിമണി. എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണ് എങ്കിൽ 15 വർഷത്തിന് ശേഷം ഒരു കേന്ദ്രകഥാപാത്രം കിട്ടുക എന്ന് പറയുന്നത് വളരെ ഭാഗ്യമുള്ള കാര്യമാണ്. അതിനു അവസരം തന്ന ഡയറക്ടർക്കും, നിർമ്മാതാവിനും, റൈറ്റർക്കും ഞാൻ ആദ്യമേ നന്ദി പറയട്ടെ- നിത്യ പറയുന്നു.
എന്റെ കൂടെയുള്ള ആർട്ടിസ്റ്റുകൾ, സഹപ്രവർത്തകർ എല്ലാവരും സെറ്റിൽ അടിപൊളിയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. അപ്പോൾ എനിക്ക് എല്ലാം പുതുമയുള്ള കാര്യം ആയിരുന്നു. കൂടെയുള്ളവർ അത്രയും സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എനിക്ക് ഈസിയായി അഭിനയിക്കാൻ വീണ്ടും കഴിഞ്ഞത്- നിത്യ വാചാലയായി.
ഇതിനു മുൻപേയും അവസരങ്ങൾ വന്നിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾ ഒന്നും എന്നെ തേടിവന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ അപ്പോഴൊക്കെ സൺ ടിവിയിൽ വർക്ക് ചെയ്യുകയായിരുന്നു. ഞാൻ അതിൽ ഹാപ്പി ആയിരുന്നു. ഈ സിനിമയെ കുറിച്ച് റൈറ്റർ അനിലേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി- നിത്യ പറയുന്നു.
നല്ലൊരു സ്ക്രിപ്റ്റിലൂടെ എനിക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് നിത്യ പറയുന്നു. ശ്വേത മേനോൻ, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന “പള്ളിമണി” സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...