Actress
കാര്‍ അപകടത്തില്‍പ്പെട്ടു, മകള്‍ ആശുപത്രിയിൽ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രംഭ, വേദനയോടെ ആരാധകർ
കാര്‍ അപകടത്തില്‍പ്പെട്ടു, മകള്‍ ആശുപത്രിയിൽ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രംഭ, വേദനയോടെ ആരാധകർ
മലയാളികളുടെ ഇഷ്ട നടിയാണ് രംഭ. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ നടി സമ്മാനിച്ചിട്ടുണ്ട്
വിവാഹത്തോടെ അഭിനയവും മോഡലിങുമെല്ലാം നടി അവസാനിപ്പിച്ചിരുന്നു. 2010 ൽ ആണ് രംഭ വിവാഹിതയായത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് നടി താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രംഭ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, രംഭ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകരിൽ നോവുണർത്തുകയാണ്. മക്കളെ സ്‌കൂളില്‍ നിന്നും വിളിക്കാനായി പോയപ്പോൾ തങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടെന്നും മകള്‍ ആശുപത്രിയിലാണെന്നും, എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞെത്തിയിരിക്കുകയാണ് രംഭ.
കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം’ എന്നാണ് രംഭ കുറിച്ചിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന മകളുടെയും അപകടത്തിൽപ്പെട്ട കാറിന്റെയും ചിത്രങ്ങൾ രംഭ പങ്കുവച്ചിട്ടുണ്ട്.
താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഭയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നീയും കുട്ടികളും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. ധൈര്യത്തോടെ ഇരിക്കൂ എന്ന് രാധിക ശരത്കുമാർ കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും വേഗം ഭേദമാവും, പേടിക്കണ്ട. എല്ലാവര്‍ക്കും പെട്ടെന്ന് സുഖമാവട്ടെ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.