തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കഴിഞ്ഞ ദിവസമായിരുന്നു തന്റെ രോഗവിവരങ്ങളെ കുറിച്ച് അറിയിച്ചത്. പിന്നാലെ നിരവധി താരങ്ങളും ആരാധകരും സാമന്ത പെട്ടെന്ന് തന്നെ തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ അസുഖബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സാമന്തയ്ക്ക് രോഗശാന്തിപെട്ടെന്നുണ്ടാവട്ടെ എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ അനുജന് അഖില്‍ അക്കിനേനി. ‘പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും ആശംസിക്കുന്നു’ എന്നാണ് അഖില്‍ കുറിച്ചിരിക്കുന്നത്.
മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. ആശുപത്രിയില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് തന്റെ രോഗവിവരം സാമന്ത അറിയിച്ചത്. ‘യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായി കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു.’
‘പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും. ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു. ശാരീരികമായും വൈകാരികമായും. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ അതിനെയും തരണം ചെയ്യുന്നു. ഈ സമയവും കടന്നുപോകും’ എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...