
Malayalam Breaking News
ശ്രീദേവിക്ക് ഇന്ന് അൻപത്തഞ്ചാം പിറന്നാൾ – ഓർമ്മകൾ പങ്കു വച്ച് കുടുംബം
ശ്രീദേവിക്ക് ഇന്ന് അൻപത്തഞ്ചാം പിറന്നാൾ – ഓർമ്മകൾ പങ്കു വച്ച് കുടുംബം
Published on

By
ശ്രീദേവിക്ക് ഇന്ന് അൻപത്തഞ്ചാം പിറന്നാൾ – ഓർമ്മകൾ പങ്കു വച്ച് കുടുംബം
അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് അമ്പത്തഞ്ചാം പിറന്നാളാണ് . ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ ഇപ്പോളും ഉലഞ്ഞു നിൽക്കുന്ന കുടുംബത്തിൽ നിന്നും ശ്രീദേവിക്ക് പിറന്നാൾ ആശംസയുമായി ജാൻവി കപൂർ . അമ്മയുടെ ഒപ്പമുള്ള പഴയ ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് .പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്ന ശ്രീദേവിയും കുഞ്ഞു ജാന്‍വിയും ബോണി കപൂറുമാണ് ചിത്രത്തില്‍ ഉള്ളത്. ജാന്‍വി ചിത്രം പങ്കുവച്ചതിന്റെ തൊട്ടുപിന്നാലെ ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ശ്രീദേവിയെ ഓര്‍ക്കുകയും ചെയ്തു.
ശ്രീദേവി വെറും ഹീറോ അല്ല ഒരു ഇതിഹാസമാണെന്നാണ് ഭര്‍ത്താവ് നിര്‍മാതാവുമായ ബോണി കപൂറിന് ശ്രീയുടെ ഈ ജന്മദിനത്തില് പറയാനുള്ളത്. ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കുകയില്ല. ശ്രീയുടെ ഓര്‍മകള്‍ എന്നും എല്ലായ്പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്- ബോണി കപൂര്‍ പറഞ്ഞു.
മുംബൈയിലെ ബാദ്രയില്‍ ചാപ്പല്റോഡില് ശ്രീദേവിയുടെ 18 അടി വലിപ്പമുള്ള ഒരു ചുമര് ചിത്രം ഒരുങ്ങുന്നുണ്ട്. രഞ്ജിത്ത് ദാഹിയയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നത്. പത്തോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ബോണി കപൂറാണ്. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ ബോണി കപൂര്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ചിരുന്നു.
1963 ആഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ തുണൈവന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്.
sridevi’s 55th birthday
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...