എല്ലാ പൊലീസുകാരും മോശമല്ല; ആ സംഭവം കരയിപ്പിച്ചു ; അർച്ചന കവി പറയുന്നു

ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയത്തിന് പരിചയപ്പെടുത്തിയ നടിയാണ് അര്‍ച്ചന കവി. കുഞ്ഞിമാളു എന്ന അര്‍ച്ചനയുടെ ആ കഥാപാത്രത്തെ ആരാധകര്‍ മറക്കില്ല.. പിന്നീട് നിരവധി സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്.
.
എന്നാൽ പിന്നീട് കുറേക്കാലം സിനിമയിൽ അർച്ചനയെ കണ്ടില്ല. യൂട്യൂബ് വെബ് സീരീസുകൾ ചെയ്ത നടി ഇപ്പോൾ സീരിയൽ രംഗത്തേക്ക് കടന്നിരിക്കുകയാണ്. റാണി രാജ എന്ന സീരിയലിൽ ആണ് അർച്ചന കവി അഭിനയിക്കുന്നത്. സിനിമയിൽ നിന്നും സീരിയിലിലേക്ക് വന്നതിൽ തനിക്ക് ഒരു മടിയുമില്ലെന്നും എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും വിനോദിപ്പിക്കാനാണ് ആഗ്രഹമെന്നുമാണ് അർച്ചന കവി പറയുന്നത്.
അടുത്തിടെ പൊലീസുകാരിൽ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അർച്ചന കവി പരാതിപ്പെട്ടത് വലിയ വാർത്തയായിരുന്നു.
രാത്രി ഓട്ടോയിൽ പോകവെ മോശമായി സംസാരിച്ചു എന്നായിരുന്നു അർച്ചന കവി പറഞ്ഞത്. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് അർച്ചന. എല്ലാ പൊലീസുകാരും മോശമല്ലെന്ന് അർച്ചന കവി പറയുന്നു. കൊവിഡ് ബാധിച്ച സമയത്ത് പൊലീസുകാരൻ കാണിച്ച നല്ല മനസ്സിനെക്കുറിച്ചും അർച്ചന കവി സംസാരിച്ചു.
ഞാനാണെന്ന് പൊലീസുകാർക്ക് അറിയില്ലായിരുന്നു. ഞാൻ മാസ്ക് വെച്ചിരുന്നു. മാസ്കെടുത്ത് ഞാൻ അർച്ചന കവിയാണെന്ന് പറയാനും പോയില്ല. ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് തെറ്റായി തോന്നിയിട്ടില്ല. അത് അവരുടെ ജോലിയാണ്. പക്ഷെ പൊലീസിലാണ് നമ്മൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ട്. ചോദിച്ച രീതി ആണ് എനിക്ക് ഇഷ്ടപെടാതിരുന്നത്.
കൊവിഡ് വന്ന സമയത്ത് ഒറ്റയ്ക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന ആളാണ്”ആ സമയത്ത് എന്നെ ദിവസേന വിളിച്ച് ചെക്ക് ചെയ്യുമായിരുന്നു. മാം ഒറ്റയ്ക്കാണോ. ഭക്ഷണം എങ്ങനെയാണ്, കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്കാ സമയത്ത് കരച്ചിൽ വന്നു. എന്റെ അമ്മ ചോദിച്ച് കഴിഞ്ഞിട്ട് ചോദിച്ച ആളാണ്. എല്ലാ പൊലീസുകാരും മോശമല്ല. ഒരു സംഭവം നടന്നു. അത് അവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു,’ അർച്ചന കവി പറഞ്ഞു.പ്രമുഖ പ്രതികരണം.
സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും അർച്ചന നേരത്തെ സംസാരിച്ചിരുന്നു. സിനിമയിൽ ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ കഥാപാത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ അറിയാം. പക്ഷെ സീരിയലിൽ കഥാപാത്രത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം. ടിആർപി റേറ്റിംഗ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഇതിന് കാരണമാവുമെന്നും അർച്ചന കവി പറഞ്ഞു.
സിനിമയിലേക്ക് ആരോടും അവസരം ചോദിച്ചിട്ടില്ല. സീരിയൽ വന്നപ്പോൾ ചെയ്തു. സീരിയലിന്റെ പ്രേക്ഷകർ വേറെയാണ്. സിനിമ കാണുന്ന പ്രായക്കാരല്ല സീരിയൽ കാണുന്നതെന്നും അർച്ചന കവി പറഞ്ഞു.
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു. ശബരീഷ്...
ലോകസിനിമകൾക്കൊപ്പം നിൽക്കാൻ ഇന്ത്യൻ സിനിമയും വളർന്നിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ബാഹുബലി എന്ന ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സിനിമ ബാഹുബലിയ്ക്ക് മുമ്പും ശേഷവും...
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായി പറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം...