പത്ത് വര്‍ഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു; സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ടൊവിനോ തോമസ്
പത്ത് വര്‍ഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു; സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ടൊവിനോ തോമസ്
പത്ത് വര്‍ഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു; സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ടൊവിനോ തോമസ്
മലയാളികളുടെ പ്രിയങ്കരനായ താരമാണ് ടൊവിനോ തോമസ്. 2012 ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ടോവിനോ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ സൗത്തിന്ത്യന്‍ സിനിമയില്‍ വിജയകരമായ 10 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാര നിരയില്‍ തുടര്‍ച്ചയായി ഹിറ്റുകളും അതിനൊപ്പം തന്നെ വ്യത്യസ്തമായ കഥാപത്രങ്ങളും സമ്മാനിക്കുന്ന ടോവിനോ എന്ന താരത്തിന് ആരാധകര്‍ ഏറെയാണ്.
ആദ്യ സിനിമ പോസ്റ്ററിന്റെ ഓര്‍മകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ സിനിമയിലെ തന്റെ പത്ത് വര്ഷത്തേക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തത്. നിരവിധി പേരാണ് ആശംസകളുമായും രംഗത്തെത്തിയിരിക്കുന്നത്.
ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ;
ഈ ദിവസം, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തു. എന്റെ ജീവിതം മാറി. അതിനുശേഷം ഒരു യാത്രയായിരുന്നു. ആ ദിവസത്തിനു ശേഷം മറ്റൊരു രീതിയിലായിരുന്നു. നടന് എന്ന നിലയില്‍ 43 സിനിമകളിലും ഒരു സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കുളുടേയും സ്നേഹവും സഹപ്രവര്‍ത്തകരുടേയും അഭ്യുദേശകാംക്ഷികളുടേയും പിന്തുണയും ആരാധകരുടേയും സിനിമാപ്രേമികളുടേയും കയ്യടിയുമെല്ലാം ഈ വര്‍ഷങ്ങളില്‍ എന്നെ അനുഗ്രഹീതനാക്കി.
അതിന് വിപരീതമായി വിമര്‍ശനവും ട്രോളുമെല്ലാം അമ്പരപ്പിച്ചിട്ടുമുണ്ട്. ഈ 10 വര്‍ഷത്തില്‍ മാത്രമല്ല, എന്റെ ജീവിതത്തില്‍ ഏതെങ്കിലും രീതിയില്‍ ഭാഗമായിട്ടുള്ള എല്ലാവരോട് ഞാന്‍ നന്ദി പറയുകയാണ്. എല്ലാ ദിവസവും എനിക്ക് നേട്ടം തന്നെയാണ്, കാരണം എനിക്ക് മുന്നോട്ട് നീങ്ങാനായി.
പത്ത് വര്‍ഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാന്‍ ഇനിയുമേറെ ഉണ്ടെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. ഒരുപാട് പഠിക്കാനും എന്റെ പ്രിയപ്പെട്ടവര്‍ക്കായി തിരിച്ചുതരാനും ഏറെയുണ്ട്. സ്നേഹം വന്നുകൊണ്ടിരിക്കട്ടെ, ഞാന്‍ എന്റെ മികച്ചത് നിങ്ങള്‍ക്ക് തിരിച്ചുതരാം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...