News
അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ…,തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ച് ‘മീശക്കാരന്‍’ വിനീത് വീണ്ടും
അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ…,തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ച് ‘മീശക്കാരന്‍’ വിനീത് വീണ്ടും
ടിക്ടോക്-ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ശ്രദ്ധ നേടുകയും വിദ്യാര്‍ത്ഥിനിയെ പീ ഡിപ്പിച്ച കേസില്‍ ജയിലില്‍ പോകുകയും ചെയ്ത വിനീതിനെ മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോവിതാ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങുകയാണ് വിനീത്.
ഇയാള്‍ ഒരു കം ബാക്ക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ ഇയാള്‍ വീഡിയോ ഇട്ടിരിക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
‘ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് ഇയാള്‍ കംബാക്ക് വീഡിയോയായി പങ്കുവെച്ചത്. ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പുകവലിച്ചുകൊണ്ട് കാറില്‍സ നിന്ന് ഇറങ്ങുന്നതാണ് വീഡിയോ.
കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബ ലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ബ ലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പീ ഡനക്കേസില്‍ അറസ്റ്റിലായതിന പിന്നാലെ വിനീതിനെതിരെ വീണ്ടും പരാതികള്‍ ഉയര്‍ന്നിരുന്നു. വീട്ടമ്മയായ യുവതിയാണ് തമ്പാനൂര്‍ പൊലീസില്‍ നല്‍കിയത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇമെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്‌വേര്‍ഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
‘വിനീത് ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലുള്ള പെണ്‍കുട്ടികള്‍ക്ക് എങ്ങനെ നല്ല രീതിയില്‍ വിഷയങ്ങള്‍ പ്രസന്റ് ചെയ്യാം, കൂടുതല്‍ കാഴ്ചക്കാരിലേക്ക് എങ്ങനെയെത്തിക്കാം തുടങ്ങിയ ടിപ്‌സുകള്‍ നല്‍കി അവരുമായി ഇയാള്‍ വ്യക്തിബന്ധമുണ്ടാക്കുന്നു. അത് കഴിഞ്ഞ് ഇവരുമായി വീഡിയോ കോള്‍ ചെയ്ത് സ്‌നാപ്ഡീല്‍ പോലെയുള്ള സൈറ്റ് വഴി റെക്കോര്‍ഡ് ചെയ്യുന്നു.
ആ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും പണം ഉള്‍പ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുത് ഇങ്ങനെയാണ്.. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പറ്റിച്ചിട്ടുണ്ട്. പരിചയപ്പെട്ട ശേഷം ആദ്യം ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകള്‍ ചെയ്യുന്നു. പിന്നീട് മറ്റു ആപ്പുകള്‍ വഴി അടുത്തു സംസാരിക്കുന്നു. അത് റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
