‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടി; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്!

അടുത്ത കാലത്ത് തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമണ്. റിഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിലും റിലീസ് ചെയ്തു.
ഇപ്പോഴിതാ കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ്. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നായിരുന്നു അരോപണം. പാട്ട് കോപ്പിയടിച്ചതാണെന്നും പകര്‍പ്പാവകാശ ലംഘനമാണ് നടന്നതെന്നും മ്യൂസിക് ബാന്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സൃഷ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.
തൈക്കുടം ബ്രിഡ്ജ് ഒരു തരത്തിലും ‘കാന്താര’യുമായി ബന്ധപ്പെട്ടതല്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓഡിയോയില്‍ നമ്മുടെ ‘നവരസം’, ‘വരാഹ രൂപം’ എന്നിവ തമ്മില്‍ സമാനതകളുണ്ട്. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. അതിനാല്‍ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. കണ്ടന്റില്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അത് തങ്ങളുടെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’, തൈക്കുടം ബ്രിഡ്ജ് പ്രതികരിച്ചു.
തിയേറ്ററുകളില്‍ കാണികള്‍ക്കിടെ ആവേശം നിറയ്ക്കുന്ന പാട്ടാണ് വരാഹരൂപം. ഗാനം റിലീസ് ആയതിന് പിന്നാലെയാണ് കോപ്പിയടിയാണെന്ന ആരോപണവുമായി പലരും രംഗത്തിത്തിയത്. ഗായകന് ശിവരാമ കൃഷ്ണനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ...