Connect with us

എല്ലാ അർഥത്തിലും ഇത് തല ദീപാവലി… കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി നയൻസും വിക്കിയും’!

Movies

എല്ലാ അർഥത്തിലും ഇത് തല ദീപാവലി… കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി നയൻസും വിക്കിയും’!

എല്ലാ അർഥത്തിലും ഇത് തല ദീപാവലി… കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യത്തെ ദീപാവലി ആഘോഷമാക്കി നയൻസും വിക്കിയും’!

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും . നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വളരെ ആഘോഷപൂർവം നടന്ന ചടങ്ങിന്റെ ഫോട്ടോകളും വീ‍ഡിയോകളും വൈറലായിരുന്നു. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾ ആശംസകൾ നേരാനായി എത്തിയിരുന്നു.

അടുത്തിടെ താരദമ്പതികൾ‌ക്ക് ഇരട്ട കുഞ്ഞുങ്ങളും പിറന്നിരുന്നു. രണ്ട് ആൺകുഞ്ഞുങ്ങളാണ് നയൻസിനും വിക്കിക്കും ജനിച്ചിരിക്കുന്നത്. സറോ​ഗസി വഴിയാണ് താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. ഉയിർ, ഉലകം എന്നീ പേരുകൾ ചൊല്ലിയാണ് തങ്ങളുടെ ഓമനമക്കളെ ഇരുവരും വിശേഷിപ്പിക്കുന്നത്. അതേസമയം വിവാഹം കഴിഞ്ഞിട്ടും മക്കൾ പിറന്നിട്ടുമുള്ള ആദ്യത്തെ ദീപാവലിയാണ് ദമ്പതികൾ ആഘോഷിക്കുന്നത്. അതിന്റെ സന്തോഷമാണ് താര കുടുംബത്തിന്.

ദീപാവലി ദിനത്തിൽ ആരാധകർക്കായി സ്പെഷ്യൽ ആശംസയുമായി നയൻതാരയും വിഘ്നേഷ് ശിവനും ഇപ്പോൾ‌ എത്തിയിരിക്കുകയാണ്. രണ്ട് മക്കളേയും കൈകളിലേന്തി നിൽക്കുന്ന നയൻതാരയും വിഘ്നേഷ് ശിവനുമാണ് വീഡിയോയിലുള്ളത്. പ്രിയ പത്നിക്കും മക്കൾക്കുമൊപ്പം നിന്ന് ആശംസ നേരുന്ന വീഡിയോ വിഘ്നേഷ് ശിവനാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സാരിയും സിന്ദൂരവുമണിഞ്ഞ് വളരെ സിംപിൾ ലുക്കിലാണ് നയൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു വിഘ്നേഷ് ശിവന്റെ വേഷം.

ഒരു കുഞ്ഞിനെ നയൻസും മറ്റൊരു കുഞ്ഞിനെ വിക്കിയുമായിരുന്നു എടുത്തത്. ഇരുവരും പക്ഷെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ആദ്യമായാണ് ഇരുവരും കുഞ്ഞുങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞുങ്ങൾ പിറന്ന വാർത്ത പങ്കുവെച്ചപ്പോഴും കുഞ്ഞുങ്ങളുടെ കാലുകൾ ചുംബിക്കുന്ന ഫോട്ടോകൾ മാത്രമാണ് നയൻസും വിക്കിയും പങ്കുവെച്ചത്. താരദമ്പതികളുടെ ദീപാവലി സ്പെഷ്യൽവീ‍ഡിയ വളരെ വേ​ഗത്തിൽ വൈറലായി. ‘എല്ലാവർക്കും ദീപാവലി ആശംസകൾ… എല്ലാ അർഥത്തിലും നമുക്ക് തല ദീപാവലി… നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ.’

നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷവും സമാധാനവും മാത്രം ആശംസിക്കുന്നു. കഠിനമായി പ്രാർത്ഥിക്കുക… കഠിനമായി സ്നേഹിക്കുക. സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ളത്… സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്.’

‘ദൈവത്തിൽ വിശ്വസിക്കുക. സ്നേഹത്തിൽ വിശ്വസിക്കുക. നന്മയിൽ വിശ്വസിക്കുക…’ നയൻസിനും മക്കൾക്കുമൊപ്പമുള്ള വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവൻ കുറിച്ചു.വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നയൻതാരയെ സകുടുംബം കാണാൻ പറ്റിയ സന്തോഷമാണ് പലരും കമന്റുകളിലൂടെ പങ്കുവെച്ചത്. നാനും റൗഡി താൻ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്.

തനിക്ക് എല്ലാത്തരത്തിലും വളരെ സപ്പോർട്ട് നൽകുന്ന വ്യക്തിയാണ് വിഘ്നേഷ് എന്നാണ് നയൻതാര പലപ്പോഴായി പറഞ്ഞിട്ടുള്ളത്. അതേസമയം സറോ​ഗസി വഴി നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ പിറന്നത് വലിയ വിവാദത്തിനും അന്വേഷണത്തിനും വഴിവെച്ചിരുന്നു. സറോ​ഗസി നിയമങ്ങൾ താരങ്ങൾ പാലിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു.എല്ലാത്തിനും കൃത്യമായ മറുപടിയും നയൻതാരയും വിഘ്നേഷ് ശിവനും നൽകി. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതായി പിന്നീട് റിപ്പോർട്ടില്‍ പറഞ്ഞു.

വിവാഹത്തിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകളും ഇവർ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതോടെയുമാണ് താരദമ്പതികളുടെ സറോ​ഗസിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങിയത്.

Continue Reading
You may also like...

More in Movies

Trending