
Actress
ടോക്സിക്ക് ആയ പ്രണയ ബന്ധമുണ്ടായിരുന്നു, ആ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് സംയുക്ത മേനോൻ
ടോക്സിക്ക് ആയ പ്രണയ ബന്ധമുണ്ടായിരുന്നു, ആ വ്യക്തിയോട് തനിക്ക് നന്ദിയുണ്ടെന്ന് സംയുക്ത മേനോൻ

മലയാളത്തിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയ മുഖമാണ് നടി സംയുക്ത മേനോൻ.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ സംയുക്ത ഫിറ്റ്നസ് വീഡിയോകളും ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വളരെ ടോക്സിക്ക് ആയ പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് നടി വെളിപ്പെടുത്തുകയാണ്. എന്നാല്‍ ആ വ്യക്തിയോട് തനിക്ക് നന്ദിയുണ്ട് എന്നാണ് സംയുക്ത പറയുന്നത്. അയാളാണ് തനിക്ക് ഒരു റിലേഷന്‍ഷിപ്പ് എന്തായിരിക്കണമെന്നും വിലയും മൂല്യവും മനസിലാക്കി തന്നതും എന്നാണ് സംയുക്ത പറയുന്നത്.
വളരെ ടോക്സിക്കായിരുന്ന രണ്ടാമത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഒരു ബന്ധത്തില്‍ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായത്. താന്‍ മറ്റേയാളെ കുറ്റം പറയില്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര് തമ്മില്‍ ചേര്‍ച്ചയുണ്ടാവണം.
അങ്ങനെയല്ല എന്ന് കരുതി ആരും മോശക്കാരാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം തനിക്ക് എന്താണ് വേണ്ടതെന്ന് മനസിലായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് എന്തായിരിക്കണമെന്നും വിലയും മൂല്യവും മനസിലാക്കി തന്നതും അവിടെ നിന്നാണ്.
ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് ഒരമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും തനിക്കാകില്ല. തുല്യ പങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് സംയുക്ത ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, ‘കടുവ’ ആണ് സംയുക്തയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ മലയാള ചിത്രം. ‘ബിംബിസാര’, ‘ഗാലിപ്പട 2’ എന്നീ തെലുങ്ക്, കന്നഡ ചിത്രങ്ങളും താരത്തിന്റെതായി എത്തിയിരുന്നു. ‘ബൂംറാങ്’, ‘വാത്തി’, ‘സര്’ എന്നീ സിനിമകളാണ് താരതതിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...