Actress
ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും, ആ വസ്ത്രത്തിന് പിന്നിൽ; മാളവിക മേനോന്‍ പറയുന്നു
ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും, ആ വസ്ത്രത്തിന് പിന്നിൽ; മാളവിക മേനോന്‍ പറയുന്നു
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറുകയായിരുന്നു നടി മാളവിക മേനോന്‍. നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട്. ഇപ്പോഴിതാ
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയായി മാറിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി
മൂന്നാറില്‍ വച്ചെടുത്ത ഫോട്ടോയാണത്. അന്ന് ധരിച്ച ആ ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ള വസ്ത്രം പോലെ ഒരു വസ്ത്രമായിരുന്നു. പക്ഷെ പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കിയതാണ് എന്നാണ് മാളവിക പറയുന്നത്.
കുറച്ച് നാള്‍ മുമ്പ് താനും ഫാമിലിയും മൂന്നാര്‍ ടൂര്‍ പോയിരുന്നു. അവിടെ വച്ച് വിവിധ കോസ്റ്റ്യൂമില്‍ നിരവധി ഫോട്ടോകള്‍ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ടത് മഞ്ഞ ഡ്രസ്സിട്ട ഫോട്ടോയാണ്. ആ ഫോട്ടോ ഇത്രത്തോളം വൈറലാകുമെന്ന് കരുതിയിരുന്നില്ല. അന്ന് ധരിച്ച ആ ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ള വസ്ത്രം പോലെ ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെ നിന്നെടുത്ത ഫോട്ടോയും വീഡിയോയും തന്റെ യുട്യൂബ് ചാനലിലും പങ്കുവച്ചിരുന്നു. അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചര്‍ച്ചയായിയെന്ന് ആദ്യം കണ്ടത്.
കൂടാതെ നിരവധി കോളുകളും തന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി വന്നിരുന്നു. താന്‍ നോര്‍മലായിട്ടാണ് ആ വീഡിയോ ഇട്ടത്. പക്ഷെ പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ഇറക്കി. എല്ലാവരും അത് കണ്ട് വിചാരിച്ച് വച്ചിരിക്കുന്നത് താന്‍ ആ ഡ്രസ്സിനുള്ളില്‍ ഒന്നും ഇട്ടിട്ടില്ല എന്നാണ്.
അവര്‍ അങ്ങനെയാണ് ആ ഫോട്ടോയെ പറ്റി പ്രചരിപ്പിച്ചതും. പക്ഷെ ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന്. പലരും ഞാന്‍ വസ്ത്രത്തിനുള്ളില്‍ ഒന്നും ഇട്ടിട്ടില്ലെന്ന തരത്തില്‍ പ്രചരിപ്പിച്ചതാണ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നത്.