
Photos
നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അതിഥികളായി എത്തിയത് ഇവർ; ചിത്രങ്ങൾ കാണാം
നടി ഷംന കാസിം വിവാഹിതയായി, ദുബായിൽ അതിഥികളായി എത്തിയത് ഇവർ; ചിത്രങ്ങൾ കാണാം

നടി ഷംന കാസിം വിവാഹിതയായി.ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
നടി മീര നന്ദൻ അടക്കമുള്ള താരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ദുബായിൽ അത്യഢംബര പൂർവമാണ് മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്.
വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.
വിവാഹ ചിത്രങ്ങൾ കാണാം
കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്
അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം. 2004ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നർത്തകി കൂടിയായ ഷംന സിനിമാരംഗത്തെത്തുന്നത്.നടി എന്നതിലുപരി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംന സജീവമാണ്. മാർക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിലാണ് ഏറ്റവും അവസാനം ഷംന അഭിനയിച്ചത്.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകവും ചിരിയും ചിന്തയും നിറച്ച് വിജയം നേടിയ ആട് ഒരു ഭീകരജീവിയാണ്,ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മിഥുൻ...
സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ ഹ്യൂമർ ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...