
News
പുനീത് കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ നല്‍കും
പുനീത് കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ നല്‍കും

മരണപ്പെട്ട നടന് പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കുമെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നവംബര്‍ 1ന് വിധാന സൗധയ്ക്ക് മുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. അവാര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.
2009 മുതല്‍ എട്ട് പേര്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. പുനീത് രാജ്കുമാറിന്റെ ജീവിത സംഭാവനകള്‍ വളരെ വലുതാണ്. ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളതെന്നും അതിനാല്‍ കര്‍ണാടക രത്നയ്ക്ക് പുനീത് അര്‍ഹനാണെന്നും ബൊമ്മൈ പറഞ്ഞു.
‘അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസ്ഥാനത്തുടനീളം, കൊല്ലേഗല്‍ മുതല്‍ ബിദര്‍ വരെയുള്ള എല്ലാ ഗ്രാമങ്ങളിലും, പുനീത് രാജ് കുമാറിനോടുള്ള അവരുടെ സ്നേഹവും വാത്സല്യവും കാണാന്‍ കഴിയും. എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം കാണാം. അദ്ദേഹം അവരുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് പ്രയാസമാണ്.
പുനീത് ജനങ്ങളില്‍ നിന്ന് നേടിയെടുത്ത സ്നേഹവും വാത്സല്യവും ശ്രദ്ധേയമാണ്, അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്’ എന്ന് ബൊമ്മെ പറഞ്ഞു. പുനീത് രാജ് കുമാര്‍ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്.
കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര് അന്തരിച്ചത്. നടന്, പിന്നണി ഗായകന്, ടെലിവിഷന്‍ അവതാരകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...