
News
രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യന്‍ പനോരമയില്‍ ആര്‍ആര്‍ആര്‍, കശ്മീര്‍ ഫയല്‍സ്, അഖണ്ഡ എന്നിവയും
രാജ്യാന്തര ചലച്ചിത്ര മേള; ഇന്ത്യന്‍ പനോരമയില്‍ ആര്‍ആര്‍ആര്‍, കശ്മീര്‍ ഫയല്‍സ്, അഖണ്ഡ എന്നിവയും

ഗോവയില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ 53ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൌദി വെള്ളക്ക എന്നിവ ഫീച്ചര്‍ വിഭാഗത്തിലേക്കും അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
ടോണിക്, ധരംവീര്‍…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലര്‍, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേര്‍ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡല്‍, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിലെ മറ്റു സിനിമകള്‍.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. രാധാകൃഷ്ണന്റെ മൈ ഒഡീസ്സി എന്ന പുസ്തകത്തെ അധികരിച്ച് വിനോദ് മങ്കര സംവിധാനം ചെയ്!ത ചിത്രം യാനം കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ പൂര്‍ണ്ണ സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട ചിത്രം ചൊവ്വ പര്യവേഷണ ദൗത്യമായ മംഗല്യാന് വിക്ഷേപണത്തെക്കുറിച്ചാണ്.
സംസ്കൃതത്തിലാണ് ഈ ചിത്രം. പാതാള്‍ ടീ, ആയുഷ്മാന്‍, ഗുരുജന, ഹതിബോന്ധു, ഖജുരാഹോ, ആനന്ദ് ഓര് മുക്തി, വിഭജന് കി വിഭിഷ്ക ഉന്‍കഹി കഹാനിയാന്, ഷൂ മെഡ് നാ യൂല് മെദ്, ബിഫോര്‍ ഐ ഡൈ, മധ്യാന്തര, വാഗ്രോ, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, ലിറ്റില്‍ വിംഗ്സ് എന്നിവയാണ് കഥേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...