Connect with us

ദീപാവലി ആഘോഷത്തിന് പച്ച ലെഹങ്കയില്‍ അതിമനോഹരിയായി എത്തി ജാന്‍വി കപൂര്‍

News

ദീപാവലി ആഘോഷത്തിന് പച്ച ലെഹങ്കയില്‍ അതിമനോഹരിയായി എത്തി ജാന്‍വി കപൂര്‍

ദീപാവലി ആഘോഷത്തിന് പച്ച ലെഹങ്കയില്‍ അതിമനോഹരിയായി എത്തി ജാന്‍വി കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ള ബോളിവുഡ് നടിയാണ് ശ്രീദേവിയുടെ മകള്‍ കൂടിയായ ജാന്‍വി. താരത്തിന്റെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച പാര്‍ട്ടിയില്‍ തിളങ്ങിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങള്‍ വൈറലായി മാറിക്കുകയാണ്. മനീഷ് ഡിസൈന്‍ ചെയ്ത ലെഹങ്കയായിരുന്നു ജാന്‍വിയുടെ വേഷം.

തിളക്കമുള്ള പച്ച ലെഹങ്കയാണിത്. മോഡേണ്‍ സ്‌റ്റൈലില്‍ ഒരുക്കിയ ബ്ലൗസ് ആണ് ഇവിടെ താരത്തിന് ഹോട്ട് ലുക്ക് നല്‍കിയത്. കല്ലുകള്‍, മുത്തുകള്‍, സീക്വിന്‍ എംബ്ലിഷ്‌മെന്റ്‌സ് കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ട്രാപ് സ്ലീവ്‌സാണ് മറ്റൊരു പ്രത്യേകത.

പന്‍ജിങ് നെക്‌ലൈന്‍, ക്രിസ് ക്രോസ് ഡിറ്റൈലിങ്, മുന്നില്‍നിന്നും പുറകിലേക്ക് നീളുന്ന കട്ടൗട്ട് തുടങ്ങിയവയാണ് ബ്ലൗസിന്റെ മറ്റ് പ്രത്യേകതകള്‍. ഹെവി എംബ്ബല്ലിഷിഡ് ലെഹങ്കയും സറി ദുപ്പട്ടയും ആണ് ഇതിനൊപ്പം വരുന്നത്.

ഒരു മരതക മോതിരവും കമ്മലുമായിരുന്നു താരത്തിന്റെ ആക്‌സസറീസ്. ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ജാന്‍വിയുടെ ആരാധകരും രംഗത്തെത്തി. ‘ബ്യൂട്ടിഫുള്‍’, ‘ഹോട്ട് ലുക്ക്’ തുടങ്ങിയ കമന്റുകളാണ് ആളുകള്‍ പങ്കുവച്ചത്.

അതേസമയം, ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രമാണ് ജാന്‍വിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ സിനിമ. ചിത്രത്തിലെ ജാന്‍വിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കായ ‘മിലി’ ആണ് ജാന്‍വി കപൂറിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

More in News

Trending

Recent

To Top