
Actor
ഏറ്റവും ഇഷ്ടം തോന്നിയത് അവളോടാണെന്ന് ഫഹദ്, പക്ഷെ അത് നസ്രിയയും അമ്മയും അല്ല, പറഞ്ഞത് കേട്ടോ?
ഏറ്റവും ഇഷ്ടം തോന്നിയത് അവളോടാണെന്ന് ഫഹദ്, പക്ഷെ അത് നസ്രിയയും അമ്മയും അല്ല, പറഞ്ഞത് കേട്ടോ?

മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. കണ്ണുകൾ കൊണ്ട് പോലും വിസ്മയിപ്പിക്കുന്ന നടൻ എന്നാണ് ഫഹദ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്.
ഒരിക്കൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇഷ്ടപ്പെട്ട സ്ത്രീ ആരാണെന്ന് ഫഹദ് പറഞ്ഞിരുന്നു. നസ്രിയയെ വിവാഹം കഴിക്കുന്നതിന് ഏറെ മുൻപായിരുന്നു അത്. അന്ന് ഫഹദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നിങ്ങളെ ഒരു ഫെമിനിസ്റ്റ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. കൂടുതലും സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന, സ്ത്രീകളെ നല്ല രീതിയിൽ കാണാൻ ആഗ്രഹിക്കുന്ന ആളാണല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്.
‘എനിക്ക് പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാണ്. മാതൃത്വം. പ്രണയം തുടങ്ങിയ എല്ലാ കാരണങ്ങളും കൊണ്ടാണ് അത്. ഏറ്റവും ഇഷ്ടം തോന്നിയത്. ഒമ്പതാം ക്ലാസിൽ എന്റെ ഗേൾഫ്രണ്ടായ പെൺകുട്ടിയെ ആണ്. ആളുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാവണം. പെണ്ണുങ്ങളോട് ഇഷ്ടം, അത് ഒരു കംഫർട്ട് ലെവൽ അനുസരിച്ചാണ്. എനിക്ക് ആണുങ്ങളുടെ അടുത്ത് ഇരിക്കുന്നതിനേക്കാൾ ഇഷ്ടം പെണുങ്ങളുടെ അടുത്ത് ഇരിക്കാനാണ്’, ‘ഞാൻ അകം എന്നൊരു സിനിമ ചെയ്തിരുന്നു. ശാലിനി എന്ന സംവിധായികയാണ് ആ സിനിമ ചെയ്തത്. ഞാൻ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീ സംവിധായികയ്ക്ക് ഒപ്പം വർക്ക് ചെയ്യുന്നത്. അത് ഞാൻ ശരിക്കും എൻജോയ് ചെയ്തു. അവരുടെ പെർസ്പെക്ടീവ് ആണ് എനിക്ക് കുറച്ചുകൂടി അർത്ഥവത്തായി തോന്നിയത്. അതാണ് എന്നെ എക്സൈറ്റ് ചെയ്തത്. ഒരു പെൺകുട്ടി എന്നെ വിളിച്ചിട്ട് ഒരു പടം ഡയറക്റ്റ് ചെയ്യണം എന്ന് പറഞ്ഞ് കേൾക്കാൻ എനിക്ക് ഭയങ്കര ആഗ്രഹമാണ്. അങ്ങനെ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്’, ഫഹദ് പറഞ്ഞു.
വിവിധ സംവിധായകരോടൊപ്പം പ്രവർത്തിച്ച അനുഭവവും ഫഹദ് പറയുന്നുണ്ട്. ‘എല്ലാവരും സുഹൃത്തുക്കളാണ്, വാപ്പ ഒഴിച്ച്. വാപ്പയും സുഹൃത്ത് തന്നെയാണ്. പക്ഷേ ആൾ അൽപം റിസർവ്ഡ് ആണ്. ആൾ ഭയങ്കര കൂൾ ആണ് എന്നാണ് ഫഹദ് പറയുന്നത്. കയ്യെത്തും ദൂരത്ത് പരാജയപ്പെട്ട്, ഏറെ നാൾക്ക് ശേഷം തിരിച്ചെത്തിയതിനെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. അന്ന് ഭയമൊട്ടും ഇല്ലായിരുന്നു. ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്നാണ് ഫഹദ് പറഞ്ഞത്.
ഫഹദിനെ പോലെ മലയാളികൾക്ക് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഭാര്യ നസ്രിയയും. മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസാണ് ഇരുവരും. ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് നസ്രിയ. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് നായികയായി തിളങ്ങുകയായിരുന്നു നടി. അഞ്ജലി മേനോന് ചിത്രമായ ബാംഗ്ലൂര് ഡെയ്സിൽ ഫഹദിന്റെ നായിക ആയിരുന്നു നസ്രിയ. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ഇരുവരും അടുക്കുന്നത്. 2014 ഓഗസ്റ്റിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഒക്കെ ഏറെ ശ്രദ്ധനേടാറുണ്ട്. പുതു തലമുറയിലെ മാതൃക ദമ്പതിമാരാണ് ഇവർ.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....