
News
ബോളിവുഡ് കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ…വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമയമാണിതെന്ന് സന്യ മല്‍ഹോത്ര
ബോളിവുഡ് കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ…വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമയമാണിതെന്ന് സന്യ മല്‍ഹോത്ര

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സന്യ മല്‍ഹോത്ര. ഇപ്പോഴിതാ ബോളിവുഡിന്റെ പ്രതിസന്ധി കാലത്തെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞിരിക്കുകയാണ് നടി. സ്ക്രിപ്റ്റില്‍ പുതുമകളും വ്യത്യസ്തമായ കഥ പറച്ചില് രീതിയും പരീക്ഷിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.
‘ബോളിവുഡ് വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത്. അതിനര്‍ത്ഥം ഇത് വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമയമാണെന്നാണ്. തിരക്കഥയുടെ പുതിയ സാധ്യതകള്‍ പരീക്ഷിക്കാനും വ്യത്യസ്തമായി കഥകള്‍ പറയാനുമുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണം.
ഒരു വ്യവസായം എന്ന നിലയ്ക്ക് പരസ്പരം പിന്തുണ നല്കി വേണം മുന്നോട്ട് പോകാന്‍. ഒറ്റയ്ക്കൊറ്റയ്ക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാനാകില്ല. ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ്, എല്ലാ ബിസിനസിലും ഇതൊക്കെ സംഭവിക്കും. ഈ വ്യവസായത്തിന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്, നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം ഇവിടെ ഉണ്ട്,’ സന്യ മല്‍ഹോത്ര പറഞ്ഞു.
അതേസമയം, മലയാള ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ’ ഹിന്ദി റീമേക്ക് ആണ് സന്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ഹിന്ദി റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. കാത്തിരിക്കാന്‍ വയ്യ,’ എന്നായിരുന്നു സന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ലവ് ഹോസ്റ്റല്‍’ ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...